ഇന്ത്യയുടെ ഭക്ഷ്യ മേഖലയില്‍ യുഎഇയുടെ 700 കോടി ഡോളറിന്റെ നിക്ഷേപം. 2 ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം.

ഇന്ത്യയുടെ ഭക്ഷ്യ മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎഇ 700 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നു. ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഈ നിക്ഷപം ഇറക്കുന്നത്.

Update: 2019-09-25 05:35 GMT

ദുബയ്: ഇന്ത്യയുടെ ഭക്ഷ്യ മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎഇ 700 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നു. ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഈ നിക്ഷപം ഇറക്കുന്നത്. 500 കോടി ഡോളര്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി മെഗാ ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനും 200 കോടി ഡോളര്‍ കരാര്‍ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും അനുബന്ധമായ കാര്യങ്ങള്‍ ചെയ്യാനുമായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. യുഎഇ സര്‍ക്കാര്‍ നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇമാര്‍ ഗ്രൂപ്പ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ എണ്ണ മന്ത്രാലയവുമായി സഹകരിച്ച് അബുദബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) യുമായി സഹകരിച്ച് കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ നടപ്പാക്കുന്ന എണ്ണ സംഭരണിയുടെ സമാനമായ രൂപത്തിലാണ് ഭക്ഷ്യ സുരക്ഷാ പദ്ധതിയും ഇരു രാജ്യങ്ങളും നടപ്പാക്കുന്നത്. ഇന്ത്യയുടെ വിവിധ പട്ടണങ്ങളില്‍ ഫുഡ് പാര്‍ക്കുകളും പഴം പച്ചക്കറി കേന്ദ്രങ്ങളും, ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങളും ആരംഭിക്കുന്നതോടെ പുതിയതായി രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മെഗാ ഫുഡ് പാര്‍ക്കുകള്‍ ഗുജറാത്തിലെ കച്ചിലും മഹാരാഷ്ട്രയിലെ ഔറംഗാബാദിലും ആയിരിക്കും. അത് പോലെ തന്നെ ഇടത്തരം ഫുഡ് പാര്‍ക്ക് മദ്ധ്യപ്രദേശിലെ പവര്‍ക്കെടയിലും വെയര്‍ഹൗസ് ഇതാരസിയിലും സ്ഥാപിക്കും. പഴം പച്ചക്കറിയുടെ വെയര്‍ഹൗസ് മഹാരാഷ്ട്രയിലെ നാസിക്കിലും വെയര്‍ഹൗസ് ഭീവണ്ടിയിലും ആയിരിക്കും. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 8 വന്‍കിട പുഡ് പാര്‍ക്കുകളായിരിക്കും നിര്‍മ്മിക്കുക. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കുള്ള ആഹാരത്തിന് ശേഷവും 30 ശതമാനം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ആവശ്യത്തിന് സംസ്‌ക്കരിക്കാന്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ പാഴായി പോവുകയാണ്. യുഎഇയുടെ നിക്ഷേപത്തോടെ ഇത്തരം കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News