പണവിനിമയ സ്ഥാപനത്തിലെ കവര്‍ച്ച: ഷാര്‍ജയില്‍ 8 പേര്‍ക്ക് വധശിക്ഷ

20നും 30നും മധ്യേ പ്രായമുള്ള പ്രതികള്‍ സ്ഥാപനത്തിന്റെ ജീവനക്കാരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്

Update: 2019-04-18 17:13 GMT

ഷാര്‍ജ: പണവിനിമയ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ 8 നൈജീരിയന്‍ പൗരന്‍മാര്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഷാര്‍ജ വ്യവസായ മേഖലയിലുള്ള മണി എക്‌സ്‌ചേഞ്ചിലാണ് കവര്‍ച്ച നടത്തിയിരുന്നത്. 20നും 30നും മധ്യേ പ്രായമുള്ള പ്രതികള്‍ സ്ഥാപനത്തിന്റെ ജീവനക്കാരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. കേസില്‍ 9ാം പ്രതിലെ ആറുമാസത്തെ തടവിന് ശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതികളിലൊരാളുടെ വിരലടയാളത്തില്‍ നിന്നാണ് എല്ലാ പ്രതികളെയും പിടികൂടാനായത്. കഴിഞ്ഞമാസം ഷാര്‍ജ ലുലു സെന്ററില്‍ നടന്ന കവര്‍ച്ചയിലെ പ്രതികളെയും ഷാര്‍ജ പോലിസ് പിടികൂടിയിരുന്നു.

Tags:    

Similar News