റിയാദ്: സൗദിയിലെ റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ ചിറയില്‍തൊടി സ്വദേശി ജാബിര്‍ ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. 28 വയസായിരുന്നു. അവിവാഹിതനാണ്. അബ്ദുല്ല-ബീന മിസ്രിയ ദമ്പതികളുടെ മകനാണ് . ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ ഖബറടക്കും.