മലപ്പുറം കൂട്ടായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

താനൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം പരേതനായ പാതിരിതാഴത്ത് അബൂബക്കറിന്റെ മകനും കൂട്ടായി വാടിക്കലില്‍ താമസക്കാരനുമായ മുഹമ്മദ് ഖാസിം (61) ആണ് മരിച്ചത്.

Update: 2022-03-13 09:28 GMT

താനൂര്‍: കൂട്ടായി വാടിക്കല്‍ സ്വദേശി സൗദിഅറേബ്യയിലെ ജിദ്ദയില്‍ നിര്യാതനായി.താനൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം പരേതനായ പാതിരിതാഴത്ത് അബൂബക്കറിന്റെ മകനും കൂട്ടായി വാടിക്കലില്‍ താമസക്കാരനുമായ മുഹമ്മദ് ഖാസിം (61) ആണ് മരിച്ചത്.

.മുപ്പത് വര്‍ഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചുവന്ന കാസിം ഒരു മാസത്തോളമായി ന്യൂമോണിയ ബാധിതനായി ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: ആയിശ. മക്കള്‍: സുല്‍ഫിക്കര്‍, ശൗക്കത്ത്, സുല്‍ഫത്ത്. മരുമകന്‍: ഹിളര്‍. സഹോദരങ്ങള്‍: ഹനീഫ, മുസ്തഫ, മൈമൂന. മയ്യിത്ത് മക്ക ഹറം പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.





Tags:    

Similar News