പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു

Update: 2023-12-06 11:24 GMT
പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശി സൗദി അറേബ്യയിലെ ജിസാനില്‍ കുത്തേറ്റുമരിച്ചു. കൂമ്പാറ സ്വദ്ദേശി ഹൈദര്‍ ഹാജിയുടെയും സൈനബയുടെയും മകന്‍ മജീദ് (47) ആണ് മരിച്ചത്. ജിസാനിലെ ദര്‍ബില്‍ വച്ചാണ് സംഭവം. ദര്‍ബ് ജിസാന്‍ റോഡില്‍ വര്‍ഷങ്ങളായി കടയില്‍ ജോലിചെയ്തുവരികയായിരുന്നു.



ബംഗ്ലാദേശി പൗരനാണ് മജീദിനെ കുത്തിയത്. കഴുത്തിലാണ് കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ റൈഹാനത്ത്. രണ്ടുമക്കളാണ്. സഹോദരങ്ങള്‍ സൈനുദിന്‍ (ജിസാന്‍), ഷഫീഖ് (ദര്‍ബ്), ഷിഹാബ് (ഖമീസ് മുശൈത്ത്).






Similar News