അബുദാബി രാജകുടുംബാംഗം ശൈഖ് സഈദ് അന്തരിച്ചു; യു എ ഇയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം
അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. രോഗബാധിതനായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഇതേത്തുടര്‍ന്ന് യു എ ഇ യില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സഹോദരനുമാണ് ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ശൈഖ് സഈദിന്റെ നിര്യാണത്തില്‍ വിവിധ ജി.സി.സി. രാഷ്ട്രനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.