അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നാളെ മുതല്‍; ഇന്ത്യയില്‍നിന്ന് നിരവധി സ്ഥാപനങ്ങള്‍

ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന മേള ബുധനാഴ്ചയാണ് അവസാനിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശനം സമയം. ഉദ്ഘാടന ദിവസം ഉച്ചയ്ക്ക് 12 മുതലാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

Update: 2019-04-27 03:39 GMT

ദുബയ്: യാത്ര, വിനോദം, ഹോട്ടല്‍ തുടങ്ങിയ മേഖലയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനമായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നാളെ ആരംഭിക്കുന്നു. ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന മേള ബുധനാഴ്ചയാണ് അവസാനിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശനം സമയം. ഉദ്ഘാടന ദിവസം ഉച്ചയ്ക്ക് 12 മുതലാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഇന്ത്യയില്‍നിന്നടക്കം 2,800 സ്ഥാപനങ്ങളാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ദുബയില്‍ എത്തിയിരിക്കുന്നത്.

ടൂറിസം, യാത്ര തുടങ്ങിയ മേഖലകളിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുമാണ് മേള ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യയില്‍നിന്ന് എയര്‍ ഇന്ത്യ, ഇന്ത്യ ടൂറിസം, ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പുകളടക്കമുള്ള നിരവധി സ്വകാര്യസ്ഥാപനങ്ങളും മേളയിലുണ്ട്. കേരളത്തില്‍നിന്ന് ടൂറിസം വകുപ്പ് ഈ വര്‍ഷവും സജീവമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ കേരളത്തിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളും സ്റ്റാളുകളുമായി പ്രദര്‍ശനത്തിനുണ്ട്. 

Tags:    

Similar News