ദുബയ് ഷോപ്പിങ് ഫെസ്റ്റിവലില്‍ നാളെ മുതല്‍ 90 ശതമാനം വരെ വിലക്കുറവ്

വസ്ത്രങ്ങള്‍ക്കും മറ്റ് ഉല്‍പനങ്ങള്‍ക്കും 90 ശതമാനം വരെയാണ് ഇളവ് അനുവദിക്കുന്നത്. ഇത്രയും വമ്പിച്ച വിലക്കുറവ് ഇനിയുണ്ടാവില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 3000 ഓളം റീടെയില്‍ വ്യാപാരികള്‍ ഈ മെഗാ സെയിലില്‍ പങ്കാളികളാവുന്നുണ്ട്. വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഓഫര്‍.

Update: 2019-01-30 07:27 GMT

ദുബയ്: ദുബയ് ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിലെ അവസാന ഡിസ്‌കൗണ്ട് സെയില്‍ നാളെ മുതല്‍ ഫെബ്രുവരി രണ്ടുവരെ. വസ്ത്രങ്ങള്‍ക്കും മറ്റ് ഉല്‍പനങ്ങള്‍ക്കും 90 ശതമാനം വരെയാണ് ഇളവ് അനുവദിക്കുന്നത്. ഇത്രയും വമ്പിച്ച വിലക്കുറവ് ഇനിയുണ്ടാവില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 3000 ഓളം റീടെയില്‍ വ്യാപാരികള്‍ ഈ മെഗാ സെയിലില്‍ പങ്കാളികളാവുന്നുണ്ട്. വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഓഫര്‍.

എമിറേറ്റ്‌സ്, ഇഅ്മാര്‍ (ദുബയ് മാള്‍), മാജിദ് അല്‍ ഫുതൈം (മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേര), എഡബല്‍ റുസ്തമാനി ഗ്രൂപ്പ്, അല്‍ഫുതൈം ഗ്രൂപ്പ് (ദുബയ് ഫെസ്റ്റിവല്‍ സിറ്റി മാള്‍), നഖീല്‍ മാള്‍സ് (ഇബ്ന്‍ ബത്തൂത്ത മാള്‍, ഡ്രാഗണ്‍ മാര്‍ട്ട് 1, ഡ്രാഗണ്‍ മാര്‍ട്ട് 2), ദുബയ് ഡ്യൂട്ടി ഫ്രീ, ഇഎന്‍ഒസി, അല്‍ സരൂനി ഗ്രൂപ് (മെര്‍കാറ്റോ), മീറാസ് ആന്റ് ഇത്തിസാലാത്ത് തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും ഓഫറുകളുള്ളത്.






Tags:    

Similar News