അസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു

Update: 2023-11-26 03:17 GMT

ജിദ്ദ : യുവപണ്ഡിതന്‍ ഗൂഡല്ലൂര്‍ പക്കണ സ്വദേശി അബ്ദുല്‍ അസീസ് സഖാഫി ( 41 ) ജിദ്ദയില്‍ മരണപ്പെട്ടു. കഴിഞ്ഞ രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സജീവ ഐ സി എഫ് പ്രവര്‍ത്തകനായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം മുശ്രിഫാ യൂണിറ്റ് ഐ സി എഫ് പ്രസിഡണ്ടായും ജിദ്ദ ഇമാം റാസി മദ്രസാ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്നു. ഇടവേളക്കു ശേഷം ആഴ്ചകള്‍ക്കു മുമ്പാണ് നാട്ടില്‍ നിന്നും പുതിയ വിസയില്‍ എത്തിയത്. പക്കണ കുത്തു കല്ലന്‍ അബൂബക്കറിന്റെ മകനാണ്. കൈതപ്പൊയില്‍ സ്വദേശി ഷാജിമയാണ് ഭാര്യ. മാതാവ് നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുല്‍ ഹാഫി എന്നിവര്‍ മക്കളാണ്.

ജിദ്ദ ഐ സി എഫ് വെല്‍ഫെയര്‍ വിഭാഗവും അബൂബക്കര്‍ സിദ്ധീഖ് അയിക്കരപ്പടി, അബ്ദുന്നാസര്‍ ഹാജി മണ്ണാര്‍ക്കാട്, എന്നിവരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു ഇടപെടല്‍ നടത്തി വരുന്നു. അബ്ദുല്‍ അസീസ് സഖാഫിയുടെ നിര്യാണത്തില്‍ ജിദ്ദ ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി.








Similar News