'ബഹ്‌റയ്ന്‍ ബീറ്റ്‌സ്' മെഗാ മ്യുസിക്കല്‍ ഇവന്റ് 30ന് ക്രൗണ്‍പ്ലാസയില്‍

Update: 2023-06-26 14:33 GMT

മനാമ: ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ബഹ്‌റയ്ന്‍ ബീറ്റ്‌സ്' മെഗാ മ്യുസിക്കല്‍ ആന്റ് എന്‍ടെര്‍ടെയ്ന്‍മെന്റ് പരിപാടി 30ന് വൈകീട്ട് ആറിന് ക്രൗണ്‍പ്ലാസയില്‍ നടക്കും. ഉണ്ണി മേനോന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ ബഹ്‌റയ്ന്‍ ബീറ്റ്‌സില്‍ അണിനിരക്കും. വൈഷ്ണവ് ഗിരീഷ്, ജാസിം ജമാല്‍, ആന്‍ ആമി, ചിത്ര അരുണ്‍, എട്ടുവയസ്സുള്ള സംഗീതപ്രതിഭ മേഘ്‌ന സുമേഷ്, എന്നിവര്‍ വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും. പ്രസിദ്ധ കണ്ടംപററി ഡാന്‍സര്‍ റംസാന്‍ മുഹമ്മദും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രമേഷ് പിഷാരടിയും മിമിക്രിയിലെ പുത്തന്‍ താരോദയം അശ്വന്ത് അനില്‍കുമാറും കോമഡി അവതരിപ്പിക്കും. ഗൃഹസദസ്സുകളുടെ പ്രിയങ്കരിയായ സിനിമ, ടെലിവിഷന്‍ താരം അശ്വതി ശ്രീകാന്താണ് അവതാരക. ടിക്കറ്റുകള്‍ 97334619565 എന്ന നമ്പരില്‍ വിളിച്ച് ബുക്ക് ചെയ്യാമെന്ന് സംഘാടകര്‍ അറിയിച്ചു. വനേസ്സ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാണ്.




Tags:    

Similar News