സീനത്ത് സമാന്‍ ടീച്ചര്‍ക്ക് യാത്രയപ്പ് നല്‍കി

മികച്ച കൊറിയൊഗ്രാഫര്‍, വസ്ത്ര ഡിസൈനര്‍, സംഘാടനം എന്നീ മേഖലകളിലുള്ള ടീച്ചറുടെ കഴിവുകള്‍ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ സഹായകരമായിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

Update: 2021-02-06 11:50 GMT

ജിദ്ദ: സാംസ്‌കാരിക സാമൂഹിക കലാ രംഗത്ത് ജിദ്ദയില്‍ നിറ സാന്നിധ്യമായിരുന്ന സീനത്ത് സമാന്‍ ടീച്ചര്‍ക്ക് യാത്രയപ്പ് നല്‍കി. ജിദ്ദ ഗ്രീന്‍ ലാന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് ഒരുക്കിയ പരിപാടിയില്‍ വിവിധ സാമൂഹ്യ സംഘടന നേതാക്കളായ അബ്ദുല്‍ മജീദ് നഹ, അബൂബക്കര്‍ അരിബ്ര, കൊയിസ്സന്‍ വീരാന്‍കുട്ടി, സി എം അഹമ്മദ്, കബീര്‍ കൊണ്ടോട്ടി, മുസാഫിര്‍ ഏലംകുളം, മുഹമ്മദ് കുട്ടി, ഹുസൈന്‍ മലപ്പുറം, സലീന മുസാഫിര്‍, കുബ്ര ലത്തീഫ് സംസാരിച്ചു.

മികച്ച കൊറിയൊഗ്രാഫര്‍, വസ്ത്ര ഡിസൈനര്‍, സംഘാടനം എന്നീ മേഖലകളിലുള്ള ടീച്ചറുടെ കഴിവുകള്‍ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ സഹായകരമായിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

18 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സീനത്ത് സമാന്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. ഇവരോടൊപ്പം നാട്ടിലേക്ക് മടങ്ങുന്ന മക്കളായ സൈബ സയാന്‍, ത്വയ്ബ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഇരുപേരും ജിദ്ദയിലെ വിവിധ വേദികളില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് പൊന്നാനിയാണ് ഭാര്‍ത്താവ്.

ജമാല്‍ ബാഷ, ആശ ഷിജു, മുംതാസ് അബ്ദുറഹ്മാന്‍, ധന്യ പ്രശാന്ത്, തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ആയിഷ ഷസ ഷബീബ്, ദിന അഷ്‌റഫ് എന്നിവര്‍ വിവിധ കലാ രൂപങ്ങള്‍ അവതരിപ്പിച്ചു. ഗ്രീന്‍ ലാന്‍ഡ് ഡയരക്ടര്‍ ഇസ്മയീല്‍, കോര്‍പറേറ്റ് മാനേജര്‍ മര്‍വാന്‍, ആദം, മജീദ് എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി. ബാദുഷ, ഷാലു എന്നിവര്‍ ചടങ്ങ് നിയന്ത്രിച്ചു.

Tags:    

Similar News