സൗദിയില്‍ ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അംബാസഡര്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ആശംസകള്‍ അറിയിക്കുകയും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തു.
റിയാദ്: ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനം സൗദി തലസ്ഥാനമായ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അംബാസഡര്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ആശംസകള്‍ അറിയിക്കുകയും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തു.
കൊവിഡ് 19 കണക്കിലെടുത്ത്, തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളും എംബസി ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങ് എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്തു.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിവിധ സംരംഭങ്ങള്‍, ഇന്ത്യ-സൗദി അറേബ്യ ഉഭയകക്ഷി ബന്ധത്തിലെ സംഭവവികാസങ്ങള്‍, പകര്‍ച്ചവ്യാധിയുടെ സമയത്ത് മിഷന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ എടുത്തുകാട്ടിക്കൊണ്ട് അംബാസഡര്‍ ഇന്ത്യന്‍ സമൂഹത്തെയും മാധ്യമ പ്രവര്‍ത്തകരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.