പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്രം അടിയന്തിരമായി നടപടിയെടുക്കണം; ഒഎന്‍പിസി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

Update: 2021-07-02 11:36 GMT

കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍പ്രവാസികളുടെ പ്രവാസ ലോകത്തേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. ജയശങ്കര്‍, വിദേശകാര്യ മന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്ക് ഓവര്‍സീസ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ് നിവേദനം നല്‍കി. ഇന്ത്യന്‍ നിര്‍മിത കോവാക്‌സിനും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന മറ്റു കൊവിഡ് വാക്‌സിനുകള്‍ക്കും ലോകാരോഗ്യ സംഘടനയുടെയും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ മറ്റു രാജ്യങ്ങളുടെയും അംഗീകാരം ലഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള നിബന്ധനകള്‍ ക്ക് വിധേയമായി പ്രവേശനാനുമതി നല്‍കിയ രാജ്യങ്ങളിലേക്ക് മടങ്ങാനാവാതെ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും യാത്രാ നിബന്ധനകളില്‍ ഇളവ് ലഭിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുക, വാക്‌സിനേഷന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് യാത്രാനുമതി ലഭിച്ച രാജ്യങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുക,

    കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ വിമാനയാത്രാ നിരക്കിലുള്ള വര്‍ധനവ് നിയന്ത്രിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുക, കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ റാപ്പിഡ് പിസിആര്‍ പരിശോധന കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുള്ള സൗകര്യം എല്ലാ വിമാന താവളങ്ങളിലും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Center should take immediate action on the needs of the expatriates; ONPC submitted the petition to the Prime Minister

Tags:    

Similar News