ഇന്ത്യയില്‍നിന്ന് ഖത്തറിലേക്ക് വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം വിസിറ്റ് വിസയില്‍ വരുന്നതിന് വിലക്ക്

Update: 2021-07-11 17:55 GMT

ദോഹ: വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. ഖത്തറിലെ പുതിയ യാത്രാനയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലെന്നതിനാല്‍ ഫലത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. 12 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍നിന്ന് ഖത്തറിലേക്ക് വരണമെങ്കില്‍ പൂര്‍ണമായും വാക്‌സിനെടുത്തിരിക്കണം. ചെറിയ കുട്ടികളോടൊത്ത് സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

Tags:    

Similar News