ദക്ഷിണ കേരളയ്ക്കു കീഴില്‍ പ്രവാസി കൂട്ടായ്മയുടെ ഏകീകൃത വേദി രൂപീകരിച്ചു

Update: 2024-01-10 16:15 GMT

ജിദ്ദ: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു കീഴില്‍ മാനവ നന്മ ലക്ഷ്യമാക്കി 'ദക്ഷിണ കേരളാ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍(ഡികെഐസിസി) എന്ന പേരില്‍ പ്രവാസി കൂട്ടായ്മയുടെ ഏകീകൃത വേദി രൂപീകരിച്ച് വിപുലമായ പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നു. ഏഴു പതിറ്റാണ്ടായി തെക്കന്‍ കേരളം ആസ്ഥാനമാക്കി സമുദായ നവോത്ഥാനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഉലമാക്കള്‍, ഉമറാക്കള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം ഇഴചേര്‍ത്ത് കക്ഷിരാഷ്ട്രീയ വിഭാഗീയ ചിന്താഗതിക്കള്‍ക്കതീതമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ രാജ്യത്തും പ്രവാസികളായ അനുഭാവികള്‍ കൂടിച്ചേര്‍ന്ന് കെഎംജെഎഫ്, കെഎംവൈഎഫ് എന്നതുള്‍പ്പെടെ വിവിധ പേരുകളിലും പ്രാദേശിക കൂട്ടായ്മകളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇപ്പോള്‍ അവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി മുഴുവന്‍ സഹകാരികളെയും ഗുണകാംക്ഷികളെയും ചേര്‍ത്ത് ഡികെഐസിസി എന്ന പേരില്‍ ഏകീകൃത വേദി രൂപീകരിച്ചിരിക്കുന്നത്. ഇനിമുതല്‍ ഡികെഐസിസി ദക്ഷിണയുടെ പോഷക ഘടകമായി നിലകൊള്ളും. വാര്‍ത്താ സമ്മേളനത്തില്‍ ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി സി എ മുസാ മൗലവി മുവാറ്റുപുഴ, ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ, മനാഫ് മൗലവി അല്‍ ബദ്രി, സൈദു മുഹമ്മദു മൗലവി അല്‍ കാശിഫി കാഞ്ഞിരപ്പള്ളി, മസ്ഊദു മൗലവി ബാലരാമപുരം പങ്കെടുത്തു.

Tags:    

Similar News