ദമ്മാം പച്ചക്കറി മര്‍ക്കറ്റ് നാളെ മുതല്‍ അടക്കും: നഗരസഭ

കൊവിഡ് 19 തടയുന്നതിനു വേണ്ടിയാണ് നടപടി.

Update: 2020-06-13 12:11 GMT
ദമ്മാം പച്ചക്കറി മര്‍ക്കറ്റ് നാളെ മുതല്‍ അടക്കും: നഗരസഭ

ദമ്മാം: ദമ്മാം പ്രമുഖ പച്ചക്കറി മാര്‍ക്കറ്റ് നാളെ മുതല്‍ താല്‍ക്കാലികമായി അടക്കുമെന്ന് കിഴക്കന്‍ പ്രവിശ്യാ നഗരസഭ വ്യക്തമാക്കി. ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 തടയുന്നതിനു വേണ്ടിയാണ് നടപടി. വ്യക്തികളെ പ്രവേശിപ്പിക്കുകയില്ല. ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും മാത്രമേ പ്രവേശനാനുമതി നല്‍കു. മാര്‍ക്കറ്റ് താത്കാലം മറ്റു സ്ഥലങ്ങളിലേക്കു മാറ്റുമെന്ന് നഗര സഭ വ്യക്തമാക്കി 

Tags:    

Similar News