റിയാദ്: സഊദിയില്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷകര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അറഫ ദിനം ജൂണ്‍ 27 നു ചൊവ്വാചയും സഊദിയില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28 ന് ബുധനാഴ്ചയും ആയിരിക്കും.ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനായിലേക്ക് നീങ്ങി തുടങ്ങും. ജൂലൈ 01 ന് (ദുല്‍ഹജ്ജ് 13) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സഊദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസം കണ്ടതായി മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സഊദി സുപ്രീം കോര്‍ട്ട് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.