ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ കേരളീയ ജനത കരുതലോടെ നീങ്ങണം: സാബു കൊട്ടാരക്കര
ദമ്മാം: 22 വര്‍ഷക്കാലമായി ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നീതിയും അവകാശവും നിഷേധിച്ച് തമിഴ്‌നാട്ടിലും തുടര്‍ന്ന് കര്‍ണാടകയിലും കഴിയുന്ന മഅ്ദനിയുടെ മേല്‍ തീവ്രവാദവും വര്‍ഗീയതയും ആരോപിച്ച് മതേതരത്വത്തിന്റെ കാവല്‍ക്കാരെന്ന വാദവുമായി സംഘപരിവാരത്തിന് വെള്ളവും വളവും നല്‍കുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ കേരളീയ ജനസമൂഹം കരുതലോടെ നീങ്ങണമെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര.
പിസിഎഫ് ജിസിസി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക ഓണ്‍ലൈന്‍ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി വളരെ ആശങ്കയില്‍ തുടരുമ്പോഴും രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ഇടത് വലത് മുന്നണി നേതാക്കള്‍ മര്യാദയുടെ അതിര്‍വരമ്പ് ലംഘിക്കുകയാണെന്നും നിസാം വെള്ളാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റ് ആരോപിച്ചു.
യോഗത്തില്‍ 2021-2022 വര്‍ഷത്തേക്കുള്ള പിസിഎഫ് ജിസിസി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികളെ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഓണ്‍ലൈന്‍ സന്ദേശം വഴി പ്രഖ്യാപിച്ചു. ഭാരവാഹി തിരഞ്ഞെടുപ്പ് ദിലീപ് താമരക്കുളം നിയന്ത്രിച്ചു.
ഭാരവാഹികളായി സഹദ് വെളിച്ചിക്കാല (പ്രസിഡന്റ്), യഹിയ മുട്ടയ്ക്കാവ്, ഹക്കിം പോരുവഴി (വൈസ് പ്രസിഡന്റ് മാര്‍), ജലാല്‍ വട്ടപ്പാറ (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ കൊട്ടുകാട്, അഷറഫ് മൈനാഗപ്പള്ളി (ജോ.സെക്രട്ടറിമാര്‍) ഷിജു പുനലൂര്‍ (ട്രഷറര്‍), സക്കീര്‍ കൊട്ടുകാട്, നിസാം വെള്ളാവില്‍ (രക്ഷാധികാരികള്‍), ഷാഹുല്‍ തെങ്ങുംതറ, നിസാര്‍ കൊച്ചാലുംമൂട് (എക്‌സ് ഒഫിഷ്യല്‍ അംഗങ്ങള്‍), അബ്ദുല്‍ സലാം മൈനാഗപ്പള്ളി (മീഡിയ സെക്രട്ടറി), സലാം മലാസ്, അബ്ദുല്‍ വഹാബ് ചൂണ്ട, ഷാഹുല്‍ മക്ക, അന്‍സാര്‍ മാമൂട് (ഉപദേശകസമിതി അംഗങ്ങള്‍), ഷാജഹാന്‍ മാരാരിത്തോട്ടം, അനീഷ് ഖാന്‍ മണപ്പള്ളി, അബ്ദുല്‍ ജലീല്‍ കൊട്ടുകാട്, അയ്യൂബ് ഇടമണ്‍, നൗഷാദ് റോഡുവിള, ഷാനവാസ് കരുകോണ്‍, സുലൈമാന്‍ പള്ളിമുക്ക്, നവാസ് ഇത്തിക്കര (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍). അബ്ദുല്‍ വഹാബ് ചുണ്ട, സക്കീര്‍ കൊട്ടുകാട് സംസാരിച്ചു.