കര്‍ഫ്യൂ ഇളവുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍: സഞ്ചാര യോഗ്യ അപേക്ഷകള്‍ സ്വീകരിക്കുന്നു
ദമ്മാം: സൗദിയിലെ പലയിടങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ ഇളവുള്ള വിഭാഗങ്ങളില്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു സഞ്ചാര യോഗ്യതക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, പെട്രോള്‍ പമ്പ്, വാഹനങ്ങള്‍ റിപ്പേര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍, ലാന്‍ട്രി, പാചക വാതകം തുടങ്ങിയ വിഭാഗങ്ങളാണ് ഇളവുള്ള സ്ഥാപനങ്ങള്‍.