സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു

Update: 2023-03-22 15:42 GMT

ജിദ്ദ: സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കായി വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ ആരംഭിച്ചതായി ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമായ ഇന്നത്തെ പ്രേത്യേക സാഹചര്യത്തില്‍ സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗം ജനങ്ങളെയും അവരവരുടെ മത രാഷ്ട്രീയ ജാതി വര്‍ഗ വിത്യസ്തതകള്‍ നിലനിറുത്തി ഒരു കുടകീഴില്‍ കൊണ്ട് വരികയാണ് പ്രധാന ലക്ഷ്യം. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൃത്യമായി അവതരിപ്പിക്കുക. സാമ്പത്തിക മേഖലകളില്‍ സുസ്ഥിരത ഉണ്ടാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും കണ്ടത്തുക, അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുക, നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക, ഇന്ത്യന്‍ കോണ്‌സുലേറ്റിനെ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്ന രൂപത്തില്‍ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുക, സൗദിയിലെ തൊഴില്‍ നിയമങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുക തുടങ്ങിയ നിരവധി സദുദ്ദേശങ്ങളോട് കൂടിയാണ് സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്ന്‌നത് എല്ലാ ഇന്ത്യക്കാരുടെയും ഒരു സാമൂഹിക കൂട്ടായ്മയായി സാംസ്‌കാരിക വിനിമയങ്ങള്‍ക്കുള്ള പൊതു വേദിയായി മാറാന്‍ കഴിയുന്ന ഒരു ഫ്‌ലാറ്റ് ഫോം കഴിഞ്ഞ കുറേ മാസങ്ങളായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കുറേ അധികം കാര്യങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഒരു സംഘടനാ സംവിധാനത്തിലേക്ക് ഇതിനെ കൊണ്ട് വരുന്നത്. എസ്‌ഐഎക്ക് നേതൃത്വം കൊടുക്കുന്നവര്‍ ജിദ്ധയുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും കലാ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലും പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ളവരും ജിദ്ദ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നവരുമാണ്. വാര്‍ത്താസമ്മേളനത്തില്‍ നാസര്‍ വെളിയംകോാട്, ഡോ. വിനീത പിള്ള, വിജേഷ് ചന്ദ്രു, ഹിജാസ് കളരിക്കല്‍, റസാഖ് ആലുങ്ങല്‍, ഉനൈസ് വലിയപീടിയക്കല്‍, യു എം ഹുസയ്ന്‍, സുരേഷ് പടിയം, ഉമ്മര്‍ മങ്കട, ഷമര്‍ജാന്‍, അബ്ബാസ് പെരിന്തല്‍മണ്ണ പങ്കെടുത്തു.

Tags:    

Similar News