ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം സംഘടിപ്പിച്ചു വരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ടൊയോട്ട ഖത്വീഫ് ഏരിയാ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ വടംവലി മല്‍സരത്തില്‍ റിയാദില്‍ നിന്നെത്തിയ 'വെപ്രാളം റിയാദ്' ജേതാക്കളായി. നാബിയ റോമാ സ്‌റ്റേഡിയത്തില്‍ നടന്ന അത്യന്തം വാശിയേറിയ മല്‍സരത്തില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് മാറ്റുരച്ചത്. മെയ്ക്കരുത്ത് കൊണ്ട് ഇഞ്ചോടിഞ്ച് പൊരുതി ഫൈനലിലെത്തിയ വെപ്രാളം റിയാദും, ഫാംകൊ ജുബൈലും കാണികളെ മുള്‍മുനയില്‍ നിര്‍ത്തി. ചാംപ്യന്മാരായ ടീം വെപ്രാളം ട്രോഫിയും മുട്ടനാടും ക്യാഷ് പ്രൈസും കരസ്തമാക്കി. റണ്ണറപ്പായ ടീം ഫാംകൊക്ക് ട്രോഫിയും ക്യാഷ് പ്രൈസും നേടി. വടംവലി മല്‍സരം ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം പ്രസിഡന്റ് അബ്ദുള്ള കുറ്റിയാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിറാജുദീന്‍ ശാന്തിനഗര്‍ ഫെസ്റ്റ് സന്ദേശം നല്‍കി. യോഗത്തില്‍ ഫോറം ഖത്തീഫ് ഏരിയ പ്രസിഡന്റ് നസീര്‍ ആലുവ അധ്യക്ഷത വഹിച്ചു. ഫോറം ടൊയോട്ട ഏരിയ പ്രസിഡന്റ് യൂനുസ് വട്ടംകുളം, പ്രോഗ്രാം കണ്‍വീനര്‍ നിഷാദ് നിലമ്പൂര്‍ സംസാരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ സംസ്ഥാന സമിതി പ്രസിഡന്റ് നാസര്‍ കൊടുവള്ളി, ഹംസക്കോയ പൊന്നാനി, ഷാഫി വെട്ടം സംബന്ധിച്ചു. സുബൈര്‍ നാറാത്ത്, ഹുസ്സൈന്‍ മണക്കടവ് റഫറിമാരായിരുന്നു. ഷംസുദ്ധീന്‍, റഈസ് കടവില്‍, റാഫി, അല്‍ അസീം, ഷൈജു, സലാം ആലുവ, ഹനീഫ മാഹി, നസീം കടക്കല്‍, നൂറുദ്ധീന്‍, അന്‍ഷാദ്, അബൂബക്കര്‍ കൊണ്ടോട്ടി, സജീര്‍ തിരുവനന്തപുരം, ഫൈസല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.