ഹീര ഗോള്‍ഡ് തട്ടിപ്പ്: പോലിസ് നടപടി സ്വാഗതം ചെയ്ത് പ്രവാസി ഇന്ത്യക്കാര്‍

ഹലാല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന പേരില്‍ ഒരു സമുദായത്തില്‍ നിന്ന് മാത്രം നിക്ഷേപം സ്വീകരിച്ചായിരുന്നു നൊവേറ ശൈഖ് തട്ടിപ്പ് നടത്തിയിരുന്നത്. ദുബയിലടക്കം നിരവധി പ്രവാസികളാണ് ഇവരുടെ പദ്ധതിയില്‍ നിക്ഷേപം നടത്തിയിരുന്നത്.

Update: 2019-01-24 09:41 GMT

ദുബയ്: സ്വര്‍ണ്ണ വ്യാപാരത്തില്‍ പങ്കാളികളാക്കി തട്ടിപ്പ് നടത്തിയ ഹീരാ ഗോള്‍ഡ് ഉടമ നൊവേറ ശൈഖിനെതിരായ പോലിസ് നടപടി സ്വാഗതം ചെയ്യുന്നതായി തട്ടിപ്പിനിരയായ പ്രവാസി ഇന്ത്യക്കാര്‍ വ്യക്തമാക്കി. ഹലാല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന പേരില്‍ ഒരു സമുദായത്തില്‍ നിന്ന് മാത്രം നിക്ഷേപം സ്വീകരിച്ചായിരുന്നു നൊവേറ ശൈഖ് തട്ടിപ്പ് നടത്തിയിരുന്നത്. ദുബയിലടക്കം നിരവധി പ്രവാസികളാണ് ഇവരുടെ പദ്ധതിയില്‍ നിക്ഷേപം നടത്തിയിരുന്നത്. ദുബയിലെ ജുമൈറ ലെയ്ക് ടവറിലുള്ള ഇവരുടെ ഓഫിസ് വഴി നിരവധി പേരാണ് നിക്ഷേപം നടത്തിയിരുന്നത്്. തെലുങ്കാന, ആന്ദ്ര, കര്‍ണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരായിരുന്നു നിക്ഷേപം നടത്തിയവരില്‍ കൂടുതലും. ആദ്യം അറസ്റ്റ് ചെയ്തത് ഹൈദരാബാദ് പോലീസ് ആയിരുന്നു. പിന്നീട് മുബൈ പോലീസാണ് കേസെടുത്തത്. ഇന്ത്യയില്‍ മാത്രം 200 ബാങ്കുകളിലായി 400 ദശലക്ഷം രൂപയാണ് ഇവരുടെ ബാങ്കില്‍ ഉണ്ടായിരുന്നത്. എല്ലാ മാസവും നിക്ഷേപത്തിനരുസരിച്ച് വന്‍ തുക ലാഭം വിഹിതം നല്‍കിയായിരുന്നു ഇവര്‍ പണം സംഭരിച്ചിരുന്നത്. ദുബയില്‍ നടത്തിയിരുന്ന ക്രിക്കറ്റ് മല്‍സരം അടക്കമുള്ള പല സംരഭത്തിനും ഹീരാ ഗോള്‍ഡ് സ്‌പോണ്‍സറായും പ്രവര്‍ത്തിച്ചിരുന്നു. യുഎഇയിലെ ഉന്നത വ്യക്തികളില്‍ നിന്നും പുരസ്‌ക്കാരം വാങ്ങുന്നതായി വ്യാജ പടങ്ങള്‍ സൃഷ്ടിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ദുബയിലെ എ.അഹമ്മദ് എന്ന വ്യക്തിക്ക് മാത്രം 3 ലക്ഷം ദിര്‍ഹം നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക സമുദായത്തിന്റെ പണം മൊത്തം അപഹരിച്ച നൊവേറ ശൈഖ് കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യാന്‍ വേണ്ടി ആള്‍ ഇന്ത്യ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടി എന്ന പേരില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിച്ച് മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.




Similar News