ബഹ്റയ്ന്‍: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബഹ്റയ്ന്‍ സൂഖ് ഏരിയ മീലാദിനോടനുബന്ധിച്ചു ഓണ്‍ലൈന്‍ ക്വിസ് മല്‍സരം സംഘടിപ്പിച്ചു. ലോകത്തിനു അനുഗ്രഹമായ പ്രവാചകന്‍ മുഹമ്മദ് നബിയെ ഖുര്‍ആന്‍ എങ്ങനെ പരിചയപ്പെടുത്തുന്നുവെന്ന് വരച്ചു കാട്ടുന്ന രീതിയിലായിരുന്നു നൂറിലധികം ആളുകള്‍ പങ്കടുത്ത ക്വിസ് മല്‍സരത്തിലെ ചോദ്യാവലികളുടെ സ്വഭാവം. തുടര്‍ന്ന് മീലാദ് സംഗമവും ക്വിസ് മല്‍സര വിജയികളുടെ പ്രഖ്യാപനവും സൂം വെബിനാറില്‍ നടന്നു.
ഫലാഹ് ഫുവാദ് ഖുര്‍ആന്‍ പാരായണം നടത്തി. വെബിനാറില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രിയപ്പെട്ട നബി കാംപയിന്‍ വിശദീകരണവും നടന്നു. ഏരിയാ കൗണ്‍സില്‍ അംഗം അസീസ് ഹാജി മീലാദ് സന്ദേശം നല്‍കി. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സൂഖ് ഏരിയാ പ്രസിഡന്റ് നിസാര്‍ തോടന്നൂര്‍, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം സെക്രട്ടറി റിയാസ് കരിയന്നൂര്‍ സംസാരിച്ചു. മുഖ്യാതിഥി ഇബ്രാഹീം സഅദി മഞ്ചേശ്വരം ക്വിസ് മല്‍സര വിജയികളെ പ്രഖ്യാപിച്ചു.നൂറു ശതമാനം ഉത്തരങ്ങള്‍ എഴുതിയ ജസീല നസീര്‍,കെ കെ ജഹാനാറ,മുഹമ്മദ് ജസീര്‍,സി പി നാസര്‍ എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു.
ഫ്രറ്റേണിറ്റി ഫോറം ബഹ്റയ്ന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം റെനീഷ്, സൂഖ് കൗണ്‍സില്‍ അംഗവും പ്രോഗ്രാം കോ-ഓഡിനേറ്ററുമായ സക്കീര്‍ ഹുസയ്ന്‍, സൂഖ് ഏരിയാ കൗണ്‍സില്‍ അംഗം റിയാസ് വില്ല്യാപ്പള്ളി നിയന്ത്രിച്ചു.
IFF Conducted online quiz and Milad Sangam