ആര്‍എസ്എസ് ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യം ഒളിച്ചു കടത്താനുള്ള ശ്രമം: ഐഎഫ്എഫ് ജുബൈല്‍ കേരള ചാപ്റ്റര്‍

നൂറ്റാണ്ടുകളായി രാജ്യത്ത് ജീവിക്കുന്ന വിവിധ മതവിഭാഗങ്ങളില്‍ പെട്ട ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാരം ആസൂത്രിതമായ ശ്രമങ്ങള്‍ കാലങ്ങളായി നടത്തി വരികയാണ്.

Update: 2022-02-23 12:16 GMT

റിയാദ്: രാജ്യത്തെ പൗരന്മാരെ നാലു തട്ടുകളാക്കി വിഭജിക്കുന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവന അധുനിക ഇന്ത്യയെ ചാതുര്‍വര്‍ണ്യത്തിലേക്ക് തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം (ഐഎഫ്എഫ്) ജുബൈല്‍ കേരള ചാപ്റ്റര്‍ കുറ്റപ്പെടുത്തി.

നൂറ്റാണ്ടുകളായി രാജ്യത്ത് ജീവിക്കുന്ന വിവിധ മതവിഭാഗങ്ങളില്‍ പെട്ട ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാരം ആസൂത്രിതമായ ശ്രമങ്ങള്‍ കാലങ്ങളായി നടത്തി വരികയാണ്. ഇതിന്റെ ഭാഗമാണ് പുതിയനീക്കം. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മതന്യൂനപക്ഷങ്ങളെ തട്ടുകളാക്കി ഇല്ലാതാക്കാനുള്ള ശ്രമം ഇന്ത്യയില്‍ നടക്കില്ലന്നും മുസ്‌ലിം സമുദായം ഇതിനെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശക്തമായി മുന്നോട്ടു പോവുകയും നേടിയെടുത്ത സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ജീവന്‍ ബലികൊടുത്ത ചരിത്രവുമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ളത്.

ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ കൈയില്‍നിന്ന് രാജ്യം സ്വതന്ത്രമാവാന്‍ സമര പോരാട്ടത്തില്‍ ഏര്‍പ്പെട്ട് ധീരോദാത്തമായി രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിന് മഹാന്മാരുടെ ചരിത്ര പാരമ്പര്യമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്മുറക്കാരെ സംഘപരിവാരം ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കരുത്. ഭരണഘടനയില്‍ അടിയുറച്ച് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ആര്‍എസിഎസ്സിനെ ഒരു ഭയവുമില്ല. ആര്‍എസ്എസ് തീരുമാനിച്ചിട്ടല്ല മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായത്.

രാജ്യത്തെ മുസ്‌ലിംകള്‍ എന്ത് പേര് വിളിക്കണം എന്ന് സംഘപരിവാരം തീരുമാനിക്കേണ്ട. രാജ്യത്തെ പൗരന്മാര്‍ വിശ്വാസമര്‍പ്പിക്കുന്ന ഭരണഘടന ആര്‍എസ്എസ് ഭരണകൂടം എന്നാണോ റദ്ദ് ചെയ്യുന്നത് അന്നുമുതല്‍ ഇന്ത്യയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ആര്‍എസ്എസ്സിനെ ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുവദിക്കില്ല എന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിനെ ഫ്രറ്റേണിറ്റി ഫോറം നേതാക്കള്‍ ഓര്‍മിപ്പിച്ചു.

Tags:    

Similar News