ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കന്‍പ്രവിശ്യ ഹജ്ജ് സര്‍വീസിന് 200 വളണ്ടിയര്‍മാരെ അയക്കുന്നു
കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സര്‍വീസില്‍ സജീവസാന്നിധ്യം അറിയിച്ചുവരുന്നു.
ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കന്‍പ്രവിശ്യ ഈ വര്‍ഷവും ഹജ്ജ് സര്‍വീസിന് വളണ്ടിയര്‍മാരെ അയക്കുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കന്‍ പ്രവിശ്യയില്‍നിന്നുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഇരുന്നൂറോളം വളണ്ടിയര്‍മാരെ ഈവര്‍ഷം ഹജ്ജ് സേവനത്തിനായി മിനയിലേക്ക് അയക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സര്‍വീസില്‍ സജീവസാന്നിധ്യം അറിയിച്ചുവരുന്നു.
പരിശീലനം ലഭിച്ച ഫ്രട്ടേണിറ്റി ഫോറം വളണ്ടിയര്‍മാരുടെ സേവനം ഹജ്ജിനെത്തുന്ന പ്രായമായവരും വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും ഹാജിമാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ഹജ്ജിനെത്തുന ഹാജിമാര്‍ക്ക് മിനയിലെ താമസസൗകര്യം അറിയാന്‍ സഹായമാവുന്ന മാപ്പ്, മൊബൈല്‍ ആപ്പ് തുടങ്ങിയവ പുറത്തിറക്കിയിരുന്നു. ആദ്യഹാജി മക്കയിലെത്തുന്നത് മുതല്‍ അവസാന ഹാജിയും മക്കയില്‍നിന്ന് വിടപറയുന്നതുവരെ 24 മണിക്കൂറും ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ സേവനം നല്‍കിവരുന്നു. മെഡിക്കല്‍ സേവനം, കുടിവെള്ള വിതരണം, വീല്‍ചെയര്‍ സംവിധാനം, വഴിതെറ്റിയ ഹാജിമാര്‍ക്ക് റൂമിലേക്കുള്ള വഴി കാണിച്ചുകൊടുക്കല്‍ തുടങ്ങിയ സേവനങ്ങളാണ് വളണ്ടിയര്‍മാര്‍ മക്കയിലും മദീനയിലും നല്‍കിവരുന്നത്.
കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളായ ദമ്മാം, ഖത്തീഫ്, അല്‍ഹസ, ഖഫ്ജി, ജുബൈല്‍, ഖോബാര്‍, തുഖ്ബ എന്നീ പ്രദേശങ്ങളില്‍ നിന്നുമുള്ള വളണ്ടിയര്‍മാര്‍ ആഗസ്ത് രണ്ടിന് റയാന്‍ പോളിക്ലിനിക്കില്‍ നടക്കുന്ന ട്രെയിനിങ് പ്രോഗ്രാമില്‍ പങ്കെടുക്കും. ട്രെയിനിങ്ങിന് ജിദ്ദയില്‍നിന്ന് സീനിയര്‍ ട്രെയ്‌നര്‍ അബ്ദുല്‍ റഊഫ് ചേറൂര്‍ നേതൃത്വം നല്‍കുമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ്് മുഹമ്മദ് ഇംതിയാസ്, സൂറത്ക്കല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍ പെരിന്തല്‍മണ്ണ തുടങ്ങിയവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.