ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്ന അന്തരിച്ച ഹൈദരാബാദ് സ്വദേശി അബ്ദുല്‍ വഹീദ് അശരണര്‍ക്ക് ആശ്വാസമേകിയ സാമൂഹിക പ്രവര്‍ത്തകനായിരുന്നെന്ന് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ദമ്മാം റീജ്യനല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. സൂം വിര്‍ച്വല്‍ യോഗത്തില്‍ സൗദി അറാംകൊ, അദാ കമ്പനികളിലെ സഹപ്രവര്‍ത്തകരും കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം റീജ്യനല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുസ്സലാം, അദാ കമ്പനി പ്രതിനിധികളായ അബ്ദുല്‍ അസീസ് ഒഹല്ലി, സഈദ് തുഫ, അറാംകൊ പ്രതിനിധികളായ ബാസിം ദോസരി, വില്യം ഖലീല്‍, ഇഫ്തിഖാര്‍ അഹ്മദ്, ബാല കൊപ്പുരവാരി, സഈദ് ഗൈത്തി, ഇന്ത്യന്‍ എംബസി പ്രതിനിധികളായ ഇംദാദ് ആലം, എബ്രഹാം വലിയകാല, സാമൂഹിക പ്രവര്‍ത്തകരായ മിര്‍സ സഹീര്‍ ബേഗ്, അബ്ദുല്‍ വാരിസ്, ഡോ. ഫയാസ് അഹ്മദ്, അത്താര്‍ സിദ്ദീഖി, അഷ്‌റഫ് മൊറയൂര്‍, ആലികുട്ടി ഒളവട്ടൂര്‍, മന്‍സൂര്‍ ഷാ, മുഷ്താഖ് റഹ്മാന്‍, മൂസകൂട്ടി കുന്നേക്കാടന്‍ സംസാരിച്ചു.
കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉര്‍ദു ചാപ്റ്ററിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്ന അബ്ദുല്‍ വഹീദ് ഹജ്ജ് സേവന പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചിരുന്നു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മികച്ച വോളന്റിയര്‍ സേവനം, ഇന്ത്യന്‍ എംബസി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പഴയ പുസ്തക ശേഖരണം എന്നീ മേഖലകളില്‍ മികച്ച സേവനം നടത്തിയിരുന്നു. അനുശോചന യോഗത്തില്‍ നസീം ഖാസി ഖിറാഅത്ത് നടത്തി. മുഹമ്മദ് താഹിര്‍ പരിപാടി നിയന്ത്രിച്ചു. മുഹമ്മദ് ആമിര്‍ മൗലവി പ്രാര്‍ഥന നടത്തി.
India Fraternity Forum organized Abdul Waheed condolence meeting