ശൈഖ് ജാബിര്‍ സ്റ്റേഡിയത്തില്‍ 5,000 കിടക്കയുള്ള ക്വാറന്റൈന്‍ സെന്റര്‍ നിര്‍മിച്ച് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം

കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി വളണ്ടിയമാരും സേവനസന്നദ്ധരായി മുന്നോട്ടുവന്നിരുന്നു. 1,250 കിടക്കകളുള്ള സെക്ഷന്‍ആരോഗ്യമന്ത്രാലയം ഏറ്റുവാങ്ങി.

Update: 2020-04-25 17:17 GMT

കുവൈത്ത് സിറ്റി: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം ശൈഖ് ജാബിര്‍ സ്റ്റേഡിയത്തില്‍ 5,000 കിടക്കയുള്ള ക്വാറന്റൈന്‍ സെന്റര്‍ നിര്‍മിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ചികില്‍സാസൗകര്യവും നിരീക്ഷണകേന്ദ്രങ്ങളും സ്ഥാപിക്കുന്നത്. കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി വളണ്ടിയമാരും സേവനസന്നദ്ധരായി മുന്നോട്ടുവന്നിരുന്നു. 1,250 കിടക്കകളുള്ള സെക്ഷന്‍ആരോഗ്യമന്ത്രാലയം ഏറ്റുവാങ്ങി. ബാക്കിയുള്ളവ പിന്നീട് ഏറ്റുവാങ്ങും.

മൂന്നാഴ്ച കൊണ്ടാണ് ഫീല്‍ഡ് മെഡിക്കല്‍ സെന്റര്‍, നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യം, ഐസിയു, ഫാര്‍മസി എന്നിവയുള്‍ക്കൊള്ളുന്ന കേന്ദ്രം സ്ഥാപിച്ചത്. പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസി, ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ്, അണ്ടര്‍ സെക്രട്ടറി ഇസ്മായില്‍ അല്‍ ഫൈലകാവി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ റെഡ് ക്രെസന്റ് സൊസൈറ്റി വളണ്ടിയര്‍മാരുടെ സേവനം സഹായകരമായി.  

Tags:    

Similar News