കൊവിഡ് ക്വാറന്റൈന്‍ സെന്ററില്‍ യുവാവ് മരിച്ചു; യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആക്ഷേപം

യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ തെക്കന്നന്നാര താണിക്കാട്ടില്‍ സെയ്തലവി ഹാജിയുടെ മകന്‍ അന്‍വറാ(42)ണ് രാത്രി മരിച്ചത്.

Update: 2020-07-12 01:41 GMT

തിരൂര്‍: നഗരമധ്യത്തില്‍ ഏഴൂര്‍ റോഡിലെ സിഎകെ ലോഡ്ജിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററില്‍ യുവാവ് മരിച്ചു. കൃത്യസമയത്ത് ആംബുലന്‍സ് പോലും എത്തിയില്ലെന്ന് ആക്ഷേപം. യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ തെക്കന്നന്നാര താണിക്കാട്ടില്‍ സെയ്തലവി ഹാജിയുടെ മകന്‍ അന്‍വറാ(42)ണ് രാത്രി മരിച്ചത്. ഷുഗര്‍ രോഗിയായിരുന്നു. രാത്രി എട്ട് മണിക്ക് ഭക്ഷണവുമായി ചെന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനാല്‍ പോലിസിനെ അറിയിക്കുകയായിരുന്നു.

പോലിസെത്തി വാതില്‍ തുറന്നപ്പോള്‍ അവശനിലയിലായിരുന്നു. ആരോഗ്യ വകുപ്പധികൃതരുടെ നിര്‍ദ്ദേശപ്രകാരം പഞ്ചസാര വെള്ളം നല്‍കി. തുടര്‍ന്ന് ആംബുലന്‍സെത്താന്‍ ഒന്നര മണിക്കൂര്‍ വൈകി. ഒരു കിലോമീറ്റര്‍ ദൂരമുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം രാത്രി വൈകിയും ആംബുലന്‍സില്‍ തന്നെ കിടത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ച അന്‍വറിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. മൂത്ത മകളുടെ വിവാഹം അടുത്ത ശനിയാഴ്ച നടത്താനിരിക്കെയാണ് മരണ വാര്‍ത്തയെത്തിയത്.

Tags:    

Similar News