മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നൂസ് ദുബയില്‍ മരിച്ച നിലയില്‍

Update: 2022-03-01 11:26 GMT
മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നൂസ് ദുബയില്‍ മരിച്ച നിലയില്‍

ദുബയ്: പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി അരനാട്ടില്‍ റിഫ മെഹ്‌നൂവിനെ (20) ദുബയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ ദുബയ് ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം.

അരനാട്ടില്‍ വീട്ടില്‍ റിഫ ശെറിന്‍ എന്ന റിഫ ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്‌ളോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് റിഫ ദബയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി അറിയിച്ചു.

Tags:    

Similar News