കള്ളപ്പണ ഇടപാട്: ബാങ്ക് ഓഫ് ബറോഡയ്ക്ക് യുഎഇ 13 കോടി പിഴ ചുമത്തി
യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ ശാഖകളുള്ള ഒരേയൊരു ബാങ്ക് ആണ് ബാങ്ക് ഓഫ് ബറോഡ.
അബൂദബി: ഗുജറാത്തിലെ ബറോഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ യുഎഇയിലെ പ്രവര്‍ത്തനത്തില്‍ കള്ളപ്പണ ഇടപാട് നടത്തിയതിനെത്തുടര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വന്‍തുക പിഴ ചുമത്തി. 13 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 6,833,333 ദിര്‍ഹമാണ് പിഴ ചുമത്തിയത്.
യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ ശാഖകളുള്ള ഒരേയൊരു ബാങ്ക് ആണ് ബാങ്ക് ഓഫ് ബറോഡ. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദസംഘടനകള്‍ക്കും നിയമവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും സാമ്പത്തിക സഹായം ചെയ്യുന്ന ധനകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടി 2018 ലാണ് യുഎഇ നിയമം പാസ്സാക്കിയത്. 1908 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം 1969 ല്‍ ദേശസാല്‍ക്കരിക്കപ്പെട്ടിരുന്നു. 1998 വിജയ ബാങ്കും ദേന ബാങ്കും ഇതില്‍ ലയിക്കപ്പെടുകയായിരുന്നു.