മുഹറഖ് മലയാളി സമാജം നേതൃത്വത്തില്‍ വായന ദിനാചരണവും വായനശാല പ്രഖ്യാപനവും നടത്തി. മുഹറഖ് സമാജം ഓഫീസില്‍ നടന്ന പരിപാടി മാധ്യമ പ്രവര്ത്തകന് ഈ വി രാജീവന് ഉദ്ഘാടനം ചെയ്തു. നഷ്ടപെട്ട് പോയി കൊണ്ടിരിക്കുന്ന വായന ശീലം തിരിച്ചു പിടിക്കേണ്ടതും വായനയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കേണ്ടതും അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഈ വി രാജീവന് അഭിപ്രായപെട്ടു. എം എം എസ് വായനശാല തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രസിഡന്റ് അനസ് റഹിം നടത്തി.
വായനശാലക്കു വേണ്ടി പൊതു ജനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കുന്ന കാംപയിനും തുടക്കമായി. മുന്‍ പ്രസിഡന്റുമാരായ അന്‍വര്‍ നിലമ്പൂരിന്റെ കയ്യില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങി കൊണ്ടു പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ചു കുട്ടികള്‍ക്ക് ആയി ക്വിസ് മത്സരവും പ്രസംഗ മത്സരവും നടത്തി. മത്സരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, ജോ. സെക്രട്ടറി ബാഹിറ അനസ് എന്നിവര്‍ നേതൃത്വം നല്കി. ഉപദേശക സമിതി ചെയര്മാന് ലത്തീഫ് കെ പുസ്തക പരിചയം നടത്തി.