ഒമാനില്‍ പുതിയ തൊഴില്‍ നിയമം; പുരുഷന്മാര്‍ക്ക് പിതൃത്വ അവധി; ശിശുപരിചരണത്തിന് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധി

രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും

Update: 2023-07-26 05:16 GMT

ഒമാന്‍: ഒമാനില്‍ തൊഴില്‍ സമയത്തിലും നിയമത്തിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. സുപ്രധാന പരിഷ്‌കരണങ്ങളുമായി ആണ് ഒമാന്‍ എത്തിയിരിക്കുന്നത്. തൊഴില്‍ സമയം എട്ടു മണിക്കൂറായി പരിമിതപ്പെടുത്തും, സിക്ക് ലീവ് വര്‍ധിപ്പിക്കും, പുരുഷന്മാര്‍ക്ക് പിതൃത്വ അവധിനല്‍കും തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലെടുക്കുന്ന വനിതകള്‍ക്ക് നിരവധി നേട്ടങ്ങള്‍ പുതിയ നിയമം നല്‍കുന്നത്.


1. എട്ട് മണിക്കൂറായിരിക്കും ഇനി ജോലി സമയം

2. തുടര്‍ച്ചയായ രാത്രികാല ഷിഫ്റ്റ് പകലിലേക്ക് മാറ്റാന്‍ സാധിക്കും

3. രാത്രിയില്‍ ജോലി ചെയ്യാനാകാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് രേഖാമൂലം തെളിയിച്ചാല്‍ പരിഗണന ലഭിക്കും.

4. പുരുഷന്മാര്‍ക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധി ലഭിക്കും

5. എട്ട് മണിക്കൂര്‍ ജോലിയില്‍ വിശ്രമവേള ഉള്‍പ്പെടില്ല

6. രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും


1. സ്ത്രീകള്‍ക്കുള്ള പ്രസവാവധി വര്‍ധിപ്പിച്ചു.

2. അപേക്ഷിച്ചാല്‍ വേതനമില്ലാത്ത പ്രത്യേക അവധിയും ലഭിക്കും

3. ജോലി ചെയ്യാന്‍ തൊഴിലാളി വിസമ്മതിച്ചാല്‍ തൊഴിലവകാശങ്ങളെ മുന്‍ധാരണയോടെ സമീപിക്കരുത്.

4. സ്ത്രീകള്‍ക്ക് 98 ദിവസത്തെ മെറ്റേണിറ്റി ലീവ്

5. കുഞ്ഞിനെ പരിചരിക്കാന്‍ ജോലിയുള്ള ഓരോ ദിവസവും ഒരു മണിക്കൂര്‍ വീതം ഇടവേള ലഭിക്കും

6. ശിശുപരിചരണത്തിന് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധിയും ലഭിക്കും.

7. 25ലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രത്യേകം വിശ്രമ സ്ഥലം ഉണ്ടായിരിക്കണം.





Tags:    

Similar News