കൊല്ലം സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

കൊല്ലം കൊയ്യൂര്‍ ഷഹാന മന്‍സിലില്‍ പരേതനായ കബീര്‍ മുഹമ്മദ് ലത്തീഫിന്റെ മകന്‍ ഷാഹിന്‍ഷാ (24) ആണു മരിച്ച മലയാളി.

Update: 2019-01-27 12:40 GMT

സലാല: സലാല- മസ്‌ക്കത്ത് ഹൈവെയിലെ ഹൈമക്ക് 80 കിലോമീറ്റര്‍ അകലെയുണ്ടായ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കൊല്ലം കൊയ്യൂര്‍ ഷഹാന മന്‍സിലില്‍ പരേതനായ കബീര്‍ മുഹമ്മദ് ലത്തീഫിന്റെ മകന്‍ ഷാഹിന്‍ഷാ (24) ആണു മരിച്ച മലയാളി. മരണപ്പെട്ട മറ്റ് രണ്ടുപേര്‍ സ്വദേശികളായ പിതാവും മകനുമാണ് എന്നാണ് പ്രാഥമിക വിവരം. ഷാഹിന്‍ഷായുടെ കൂടെ ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന സ്വദേശി യുവാവ് ഗുരുതരാവസ്ഥയില്‍ സലാലയില്‍ ചികില്‍സയിലാണ്.

വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. ഷാഹിന്‍ഷായും സ്വദേശി െ്രെഡവറും മസ്‌ക്കത്തിലെ ബാര്‍ക്കയിലെ സ്വകാര്യ കമ്പനിയുടെ ഗോഡൗണില്‍ നിന്നു ചരക്കുകളുമായി സലാലയിലേക്ക് പോകുന്നതിനിടയില്‍ എതിരെവന്ന സ്വദേശി കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ശുചീകരണ ഉല്‍പ്പന്ന വിതരണ കമ്പനിയുടെ ദോഫാര്‍ മേഖല സെയില്‍സ്മാനാണ് മരണപ്പെട്ട ഷാഹിന്‍ഷാ. സംഭവ സ്ഥലത്തു തന്നെ ഷാഹിന്‍ഷാ മരണപ്പെട്ടിരുന്നു. നാളെ സലാലയില്‍ നിന്നു മസ്‌ക്കത്തില്‍ ഷാഹിന്‍ഷായുടെ മൃദദേഹം എത്തുമെന്നും തുടര്‍ന്ന് നിയമനടപടികള്‍ പൂത്തിയാക്കുന്ന ഉടനെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. 2018 ഏപ്രിലിലാണ് ഷാഹിന്‍ഷാ ഒമാനില്‍ എത്തിയത്. മാതാവ് സുലൈഖ. 

Tags:    

Similar News