മൂന്ന് പ്രൊഫഷനുകള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് സൗദി
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് പ്രൊഫഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് സൗദിയിലേക്കുള്ള ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഡ്രൈവര്‍, ലേബര്‍, നഴ്‌സ് എന്നീ മൂന്ന് പ്രൊഫഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്കാണ് വിലക്ക്. എന്നാല്‍, മറ്റുള്ള എല്ലാ പ്രൊഫഷനുകളിലുള്ളവര്‍ക്കും ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ നേടാം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍മാരോടൊപ്പം ടൂറിസ്റ്റ് വിസയില്‍ വരാന്‍ അനുവാദമുണ്ട്.
ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ ലഭിക്കാത്ത പ്രൊഫഷനുകളിലുള്ളവര്‍ക്ക് സന്ദര്‍ശന വിസയിലോ ഉംറ വിസയിലോ വരാവുന്നതാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയിലേക്ക് വരാന്‍ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചത്.
സ്‌പോണ്‍സര്‍ വിദേശിയാണെങ്കിലും ഈ ആനൂകൂല്യം ലഭിക്കുന്നതാണ്. എന്നാല്‍, ഇടൂറിസ്റ്റ് വിസയില്‍ വരാന്‍ വിലക്കുള്ള പ്രൊഫഷനുകളിലുള്ളവര്‍ക്ക് സന്ദര്‍ശന വിസയിലോ ഉംറ വിസയിലോ വരുന്നതിന് തടസങ്ങളില്ല. ഇങ്ങിനെ വരുന്നവര്‍ക്ക് മൂന്ന് മാസം സൗദിയില്‍ തങ്ങാം. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെ 435 റിയാലാണ് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയ്ക്ക് ചെലവ് വരുന്നത്.