അസത്യങ്ങള്‍ പ്രചരിപ്പിച്ചാണ് സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നത്: പെരുമ്പടവം ശ്രീധരന്‍

'സൗഹൃദം പൂക്കുന്ന സമൂഹം' തലക്കെട്ടില്‍ കെഐജി കുവൈത്ത് സംഘടിപ്പിച്ച കാംപയ്‌ന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2019-03-09 10:01 GMT

കുവൈത്ത്: ജാതീയവും വര്‍ഗീയവുമായ ധ്രുവീകരണ ശ്രമങ്ങള്‍ നാട്ടില്‍ നടക്കുന്നുവെന്നത് സങ്കടകരമാണെന്നും അസത്യങ്ങള്‍ പ്രചരിപ്പിച്ചാണ് സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹികവിരുദ്ധര്‍ ശ്രമിക്കുന്നതെന്നും സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.'സൗഹൃദം പൂക്കുന്ന സമൂഹം' തലക്കെട്ടില്‍ കെഐജി കുവൈത്ത് സംഘടിപ്പിച്ച കാംപയ്‌ന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറച്ചുപേര്‍ വിചാരിച്ചാലും സാമൂഹികജീവിതം താളംതെറ്റിക്കാന്‍ കഴിയുമെന്ന് സമീപകാ സംഭവവികാസങ്ങള്‍ തെളിയിച്ചു. എന്നാല്‍, ഒരുമിച്ച് സൗഹാര്‍ദത്തോടെ കഴിഞ്ഞ ഭൂതകാലം നമുക്കുണ്ടായിരുന്നുവെന്നത് മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മാധ്യമം ഗ്രൂപ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജനിച്ചുവളര്‍ന്ന ദേശത്തോട് സ്‌നേഹം തോന്നുന്നത് സ്വാഭാവികമാണ്. അത് നിര്‍ബന്ധിച്ച് അടിച്ചേല്‍പിക്കേണ്ട ഒന്നല്ല. സമാധാനമാണ് സമൂഹത്തിന് ഗുണമെന്ന് പറയുന്നവരെ ദേശദ്രോഹികളാക്കുന്നവര്‍ യാഥാര്‍ഥത്തില്‍ ദേശസ്‌നേഹികളല്ലെന്നും അദ്ദഹം പറഞ്ഞു.

ടി പി മുഹമ്മദ് ഷമീം സമാപന പ്രസംഗം നിര്‍വഹിച്ചു. കെഐജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ചു. കെഐജി വൈസ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് നന്ദിയും പറഞ്ഞു.  

Tags:    

Similar News