പ്രവാസികളുടെ മടക്കം: സൗദിയില്‍ നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ലെന്ന് സൗദിയ
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് സൗദിയില്‍ നേരിട്ട് പ്രവേശിക്കാന്‍ കഴിയില്ലെന്നും സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇന്ത്യക്കാര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയിരിക്കണമെന്നും സൗദിയ യാത്രക്കാരുടെ അന്വേഷണത്തിന് മറുപടി നല്‍കി.
റിയാദ്: യാത്ര പുറപ്പെടുന്നതിന് മുമ്പ് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് സൗദിയിലേയ്ക്കുള്ള പ്രവേശന വിലക്ക് തുടരുകയാണെന്ന് ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് സൗദിയില്‍ നേരിട്ട് പ്രവേശിക്കാന്‍ കഴിയില്ലെന്നും സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇന്ത്യക്കാര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയിരിക്കണമെന്നും സൗദിയ യാത്രക്കാരുടെ അന്വേഷണത്തിന് മറുപടി നല്‍കി.
ഇതോടൊപ്പം കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന പിസിആര്‍ പരിശോധനാ റിപോര്‍ട്ടും യാത്രക്കാരുടെ പക്കലുണ്ടായിരിക്കണം. കൂടാതെ യാത്രക്കാര്‍ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള വിഭാഗങ്ങളില്‍പെട്ടവരായിരിക്കണമെന്നും സൗദിയ വ്യക്തമാക്കി. ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ മൂന്ന് രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്ക് ഈ വ്യവസ്ഥ ബാധകമാണ്.
കാലാവധിയുള്ള റീ-എന്‍ട്രി വിസയിലുള്ള ഇന്ത്യക്കാര്‍ക്ക് പിസിആര്‍ പരിശോധന നടത്തി 72 മണിക്കൂറിനകം ദുബയ് വഴി ട്രാന്‍സിറ്റ് ആയി സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ മൂന്നുരാജ്യങ്ങളില്‍നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി മറ്റൊരു രാജ്യത്ത് 14 ദിവസത്തില്‍ കുറയാത്ത കാലം കഴിയണമെന്ന വ്യവസ്ഥ ബാധകമാണെന്ന് സൗദിയ വ്യക്തമാക്കിയത്.