ദുബയ്: യുഎഇ 51ാം ദേശീയ ദിനാഘോഷം 'സല്യൂട്ട് യുഎഇ പൊന്നോല്‍സവ് 2022' എന്ന പേരില്‍ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ വര്‍ണശബളമായി സംഘടിപ്പിച്ചു. ദുബയ് ക്രെസന്റ് സ്‌കൂളില്‍ നടന്ന ചടങ്ങ് യുഎഇ ദേശീയ പതാകയേന്തിയ 51 കുട്ടികളുടെ ദേശീയ ഗാനത്തോടെ ആരംഭിച്ചു. എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ ചെയര്‍മാന്‍ ഡോ: അബ്ദുല്ല സഹീദ് ബിന്‍ ഷമ്മാഹ് ളാഹിരി ഉദ്ഘാടനം ചെയ്തു. ബിന്‍ ഈദ് അഡ്വ: & ലീഗല്‍ കണ്‍സള്‍ട്ടന്‍സി സിഇഒയും, സ്ഥാപകനുമായ അഡ്വ: അബ്ദുല്‍ കരിം അഹ്മദ് ബിന്‍ ഈദ് ദേശീയ ദിന സന്ദേശം നല്‍കി.
പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായിരുന്നു. സി എസ് പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. പിസിഡബ്ല്യുഎഫ് ഗ്ലോബല്‍ വര്‍ക്കിങ് പ്രസിഡന്റ്പി കോയക്കുട്ടി സംസാരിച്ചു. മുഹമ്മദ് അനീഷ് (പ്രസിഡന്റ്, പിസിഡബ്ല്യുഎഫ് സെന്‍ട്രല്‍ കമ്മിറ്റി) അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ വി അലി, മടപ്പാട്ട് അബൂബക്കര്‍ (ചെയര്‍മാന്‍, സഫാരി ഗ്രൂപ്പ്), മുജീബ് തറമ്മല്‍ (എംഡി മോഡേണ്‍ ഹെയര്‍ ഫിക്‌സിങ്), ജംഷാദ് അലി(ECH ബിസിനസ് സെറ്റപ്പ്), ഇക്ബാല്‍ മണക്കടവത്ത് (ഫോറം ഗ്രൂപ്പ്) തുടങ്ങിയവര്‍ക്ക് ബിസിനസ് എക്‌സെലന്‍സി അവാര്‍ഡും, സാമൂഹിക സേവന പുരസ്‌കാരം സലാം പാപ്പിനിശ്ശേരിക്കും നല്‍കി. ഫൈസല്‍ (എക്‌സിക്യൂട്ടീവ് ഡയക്ടര്‍, മലബാര്‍ ഗോള്‍ഡ്), ഡോ: അബ്ദുറഹ്മാന്‍ കുട്ടി (ചെയര്‍മാന്‍, സ്വാശ്രയ പൊന്നാനി കമ്പനി), വി അബ്ദുസമദ് (ചെയര്‍മാന്‍, ഉപദേശക സമിതി സെന്‍ട്രല്‍ കമ്മിറ്റി) ഡോ: സലീല്‍ (ആദം മെഡിക്കല്‍ സെന്റര്‍), ഷാജി ഹനീഫ് (എഴുത്തുകാരന്‍), ഹൈദ്രോസ് തങ്ങള്‍ കൂട്ടായി, പി കെ അബ്ദുല്‍ സത്താര്‍ (എംഡി റിയല്‍ ബേവ്), റിയാസ് കില്‍ട്ടണ്‍ (കില്‍ട്ടണ്‍സ് ഗ്രൂപ്പ്), മുനീര്‍ നൂറുദ്ദീന്‍ (അറയ്ക്കല്‍ ഗോള്‍ഡ്), ഫര്‍ദാന്‍ ഹനീഫ് (ദേരാ ട്രാവല്‍സ്), സൈദ് മുഹമ്മദ് (എംഡി തഖ്‌വ ഗ്രൂപ്പ്), ഷാജി (എംഡി ഇന്‍സുല്‍ ടേം മിഡിലീസ്റ്റ്) തുടങ്ങിയവര്‍ സംബന്ധിച്ചു.
ആസിഫ് കാപ്പാടും സംഘവുംഅവതരിപ്പിച്ച സംഗീത നിശയും, ഹൂറി ടീമിന്റെ ഒപ്പനയും പൊന്നോല്‍സവത്തിന് പകിട്ടേകി. സംഘാടക സമിതി ഭാരവാഹികളായ ഷബീര്‍ ഈശ്വര മംഗലം, ഷബീര്‍ മുഹമ്മദ്, പി കെ സുനീര്‍, സൈനുല്‍ ആബിദ് തങ്ങള്‍, പി ഷാനവാസ്, അലി ഹസ്സന്‍, ലത്തീഫ് കടവനാട്, ഹബീബ്, നസീര്‍ ചുങ്കത്ത്, സി വി അഷ്‌റഫ്, ഫഹദ് ബ്‌നു ഖാലിദ്, സി ഉമര്‍, എ വി ഇഖ്ബാല്‍, ആശിഖ്, ജിഷാര്‍, മുനവ്വര്‍ അബ്ദുല്ല തുടങ്ങിയവര്‍ പൊന്നോല്‍സവിന് നേതൃത്വം നല്‍കി.