ഷാജി ഗോവിന്ദ് ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായിരുന്നുവെന്ന് അനുസ്മരണം

Update: 2020-10-13 13:38 GMT

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) സ്ഥാപകാംഗവും ജിദ്ദയിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനുമായ ഷാജി ഗോവിന്ദ് ജിദ്ദയിലെ സാമൂഹികപ്രവര്‍ത്തനങ്ങളുടെ നെടുംതൂണായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പേരില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഷാജി ഗോവിന്ദിന്റെ വേര്‍പാടില്‍ പിജെഎസ് സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ സൗദിയിലും നാട്ടിലുമുള്ള വിവിധ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സൂം മീറ്റില്‍ പ്രസിഡന്റ് എബി ചെറിയാന്‍ മാത്തൂര്‍ ഷാജിയുടെ പ്രവര്‍ത്തനമേഖലകളെ അനുസ്മരിക്കുകയും പിജെസിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും നല്‍കിയ സംഭാവനകളെ വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് ഷാജി അടൂരിന്റെ ഓര്‍മ നിലനിര്‍ത്താനായി പിജെഎസ് എല്ലാവര്‍ഷവും ഒരു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച വിവരം യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചു.

ആറ്റിങ്ങല്‍ എംപിയും ഷാജിയുടെ ബന്ധുവുമായ അടൂര്‍ പ്രകാശ് ഷാജിയുടെ നിര്യാണത്തിലുള്ള അനുശോചനം സന്ദേശത്തിലൂടെ അറിയിച്ചു. ജിദ്ദയിലെ സാമൂഹികപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലും അതിലുപരി ഒരു മനുഷ്യസ്‌നേഹിയേയുമാണ് നഷ്ടപ്പെട്ടതെന്ന് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ട്വന്റി ഫോര്‍ ചാനല്‍ ഡയറക്ടറുമായ മുഹമ്മദ് ആലുങ്കല്‍ പറഞ്ഞു. വളരെ ആത്മാര്‍ഥതയുള്ള ഒരു സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് ജിദ്ദ നാഷനല്‍ ഗ്രൂപ്പ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ വി പി മുഹമ്മദലിയും ഏതുകാര്യത്തിലും തന്റെ ഒരു വലംകകൈയായി പ്രവര്‍ത്തിച്ചിരുന്ന ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ടെന്ന് ഷിഫാ ജിദ്ദ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുര്‍ റഹ്മാനും പറഞ്ഞു.

ബദര്‍ തമാം ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ മുജീബ്, കെ ടി മുനീര്‍, നവോദയ രക്ഷാധികാരി വി കെ റൗഫ്, നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, പി പി റഹിം, വേള്‍ഡ് മലയാളി അസോസിയേഷന്‍ സൗദി പ്രസിഡന്റ് നസീര്‍ വാവ കുഞ്ഞ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

കൂടാതെ ജിദ്ദ സമൂഹത്തിലെ നാനാതുറയില്‍നിന്നുമുള്ള സാമൂഹിക, സാംസ്‌കാരിക, മാധ്യമലോകത്തിലെ പ്രമുഖരായ കബീര്‍ കൊണ്ടോട്ടി, എ പി കുഞ്ഞാലി ഹാജി, അലി തേക്കുതോട്, മിര്‍സാ ഷരീഫ്, നൗഷാദ് അടൂര്‍, സക്കിര്‍ ഹുസൈന്‍ എടവണ്ണ, മമ്മദ് പൊന്നാനി, വിലാസ് അടൂര്‍, സിയാദ്അബ്ദുള്ള പടുതോട്, മനോജ് മാത്യു അടൂര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, റോയ് മാത്യു, മുജീബ് മുത്തേടത്ത്, ഷറഫുദ്ദീന്‍ മൗലവി ചുങ്കപ്പാറ, നജീബ് വെഞ്ഞാറമൂട്, ശ്രീജിത്ത് കണ്ണൂര്‍, ജയന്‍ നായര്‍, വര്‍ഗീസ് ഡാനിയല്‍, സന്തോഷ് ജീ നായര്‍, അജിത് നീര്‍വിളാകീ, ശ്യാം എസ് നായര്‍, സേതു മാധവന്‍, തോമസ് വൈദ്യന്‍, മോഹന്‍ ബാലന്‍, മെഹബൂബ് അഹമ്മദ്, ജോണ്‍സണ്‍, ശശി നായര്‍, അയൂബ് പന്തളം, സജി കുറുങ്ങാട്ട്, മുഹമ്മദ് കുട്ടി, ജലീല്‍ ഉഴവൂര്‍, ബഷീര്‍ അലി പരുത്തികുന്നന്‍, സജി കുര്യക്കോസ്, ബിജി സജി, സുനു സജി, എല്‍സമ്മ ജോര്‍ജ്, മുജീബ് തൃത്താല, കുഞ്ഞു മുഹമ്മദ് കോടശ്ശേരി, ശിവരാജന്‍, ഉണ്ണി തെക്കെടത്തു, തോമസ് മാത്യു മനാറാ, സഹീര്‍ മാഞ്ഞാലി,സിദ്ദിഖ് പുല്ലംകോട്, ജോസഫ് വടശേരിക്കര, മനു പ്രസാദ്, മാത്യു കടമ്മിനിട്ട, അനിയന്‍ ജോര്‍ജ്, സന്തോഷ് പൊടിയന്‍, അനില്‍ ജോണ്‍, സഞ്ജയന്‍ നായര്‍ തുടങ്ങിവര്‍ സംസാരിച്ചു. 

Tags:    

Similar News