പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-06-13 07:31 GMT

കുവൈത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് കഴിഞ്ഞതിനുശേഷം മാത്രമേ യാത്രചെയ്യാന്‍ പറ്റൂ എന്ന പുതിയ ഉത്തരവ് പ്രവാസികളോട് കാണിക്കുന്ന വഞ്ചനയാണെന്നും ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന് തുടരെത്തുടരെ സംസാരിക്കുകയും പ്രവാസികള്‍ വരാന്‍ സജ്ജമാവുമ്പോള്‍ അവരുടെ യാത്രമുടക്കാന്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പുനപ്പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രവാസികളില്‍നിന്ന് പണമീടാക്കി നടത്തുന്ന വന്ദേഭാരത് മിഷനില്‍ യാത്രചെയ്യുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റില്ലാത്തതും ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരിശോധന നടത്തുന്നതും കടുത്ത അനീതിയാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. 

Tags:    

Similar News