ജിദ്ദ ആലുവ കൂട്ടായ്മ പെരുന്നാള്‍ സ്നേഹ സമ്മാനം വിതരണം ചെയ്തു
കൂട്ടായ്മയുടെ നിലവിലെ അംഗങ്ങള്‍ക്കു പുറമെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ മുന്‍ അംഗങ്ങള്‍ക്കുമായി 125 കാര്‍ട്ടണുകളും നാട്ടിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് 54 കാര്‍ട്ടണുകളുമാണ് വിതരണം ചെയ്തത്.
ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ പെരുന്നാള്‍ സ്നേഹ സമ്മാനമായി ഭക്ഷ്യസാധനങ്ങളടങ്ങിയ 179 കാര്‍ട്ടണുകള്‍ നാട്ടില്‍ വിതരണം ചെയ്തു. കൂട്ടായ്മയുടെ നിലവിലെ അംഗങ്ങള്‍ക്കു പുറമെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ മുന്‍ അംഗങ്ങള്‍ക്കുമായി 125 കാര്‍ട്ടണുകളും നാട്ടിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് 54 കാര്‍ട്ടണുകളുമാണ് വിതരണം ചെയ്തത്. 1500 രൂപ വിലവരുന്ന ഭക്ഷ്യോല്‍പന്നങ്ങളാണ് ഓരോ കാര്‍ട്ടണിലും ഉണ്ടായിരുന്നത്. കൂട്ടായ്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യസാധനങ്ങളുടെ കാര്‍ട്ടണുകള്‍ ഓരോ അംഗങ്ങളുടെയും വീടൂകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
പ്രസിഡന്റ് മുഹമ്മദ് ഷാ ആലുവ, ജനറല്‍ സെക്രട്ടറി ഫൈസല്‍ അലിയാര്‍, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍, കോര്‍ഡിനേറ്റര്‍ സുബൈര്‍ മുട്ടം, രക്ഷാധികാരികളായ പി എം മായിന്‍കുട്ടി, സെയ്ദു മുഹമ്മദ്, പി എ റഷീദ്, മറ്റു ഭാരവാഹികളായ സുബൈര്‍ മത്താശ്ശേരി, സൈനുദ്ദീന്‍ എയപ്പുറം, കലാം എടയാര്‍ എന്നിവര്‍ ജിദ്ദയില്‍നിന്നുള്ള ഏകോപനങ്ങള്‍ക്കും, കൂട്ടായ്മയുടെ മുന്‍ ഭാരവാഹികളായ നാദിര്‍ഷ ആലുവ, സി എം യാക്കൂബ്, നിലവിലെ എക്സിക്യൂട്ടീവ് അംഗമായ ഷാഹുല്‍ ഹമീദ്, ഗ്രാന്റ് ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ സിയാവുദ്ദീന്‍ എന്നിവര്‍ നാട്ടിലെ വിതരണത്തിനും നേതൃത്വം വഹിച്ചു.