50 വര്‍ഷമായി വ്രതമെടുക്കുന്ന ടിഎന്‍ പ്രതാപന്‍ നോമ്പ് തുറക്കാന്‍ യുഎഇ ലേബര്‍ ക്യാംപില്‍

ഇത്രയും പേര്‍ക്ക് ജോലി നല്‍കുന്ന ആസാ ഗ്രൂപ്പ് ഉടമ സിപി സാലിഹ് ഏറെ പ്രശംസനീയമാണന്നും ടിഎന്‍ പറഞ്ഞു.

Update: 2023-04-09 14:51 GMT

അജ്മാന്‍: തുടര്‍ച്ചയായി 50 വര്‍ഷമായി വ്രതം എടുക്കുന്ന കോണ്‍ഗ്രസ്സ് നേതാവും തൃശ്ശൂര്‍ എംപിയുമായ ടിഎന്‍ പ്രതാപന്‍ നോമ്പ് മുറിക്കാനായി യുഎഇയിലെ ലേബര്‍ ക്യാംപില്‍ എത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ആസാ ഗ്രൂപ്പ് തങ്ങളുടെ പതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഇഫ്താറിലും മുഖ്യാതിഥിയായി ടിഎന്‍ പ്രതാപന്‍ നോമ്പ് മുറിക്കാനായി എത്തി. ഇന്ത്യ അടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളോടൊപ്പം ഇരുന്ന് നോമ്പ് തുറക്കുന്നത് വ്യത്യസ്ഥ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 13 വയസ്സില്‍ തുടങ്ങിയ വൃതം റമദാന്‍ മാസത്തിലുള്ള വിഷു ദിനങ്ങളില്‍ ഒഴിച്ചുള്ള എല്ലാ നോമ്പും താന്‍ എടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും പേര്‍ക്ക് ജോലി നല്‍കുന്ന ആസാ ഗ്രൂപ്പ് ഉടമ സിപി സാലിഹ് ഏറെ പ്രശംസനീയമാണന്നും ടിഎന്‍ പറഞ്ഞു. അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി വിവിധ ഭാഷകളില്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു. വര്‍ഷങ്ങളായി നടത്തിയിരുന്ന ഇഫ്താര്‍ വിരുന്നുകള്‍ കോവിഡ് സമയത്ത് മാത്രമായിരുന്നു നിര്‍ത്തി വെച്ചിരുന്നതെന്ന് സിപി സാലിഹ് പറഞ്ഞു. അജ്മാന്‍ പോലീസ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ ഫൈനല്‍ ചടങ്ങില്‍ മുഖ്യാതിഥി പങ്കെടുത്ത ടിന്‍ പ്രതാപനെ അജ്മാന്‍ പോലീസ് മേധാവി ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി സ്വീകരിച്ചു. ചടങ്ങില്‍ സിപി സാലിഹും പങ്കെടുത്തു.










Tags:    

Similar News