ദുബായ്: ദുബായില്‍ വീണ്ടും മഴയെത്തുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വലിയ മഴയ്ക്ക് ശേഷം ആണ് രാജ്യത്ത് വീണ്ടും മഴയെത്തുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മഴ മാത്രമല്ല, ശക്തമായ പൊടക്കാറ്റും ഉണ്ടായിരിക്കും. ഷാര്‍ജ, അജ്മാന്‍, ദുബായ്, ഉമ്മുല്‍ഖുവൈനിലെ ചില പ്രദേശങ്ങള്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഇടത്തരം മഴയായിരിക്കും ലഭിക്കുക. എന്നാല്‍ ഫുജൈറയില്‍ കനത്ത മഴക്കാണ് സാധ്യത.
ഫുജൈറയിലെ വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിലാണ് കനത്ത് മഴ ലഭിക്കുക. കൂടാതെ വലിയ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും തണുപ്പായിരിക്കും വരും ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. അറേബ്യന്‍ കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ന് വൈകുന്നേരത്തോടെ മഴ പെയ്തു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള വാദികള്‍ മുറിച്ചുകടക്കരുത്. മഴ ലഭിക്കുന്നതോടെ യുഎഇയിലെ താപനില കുറയും. താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ശനിയാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങിലും താപനില വര്‍ധിച്ചിരുന്നു. ഇന്നലെ വൈകുന്നേരും ദുബായ് അടക്കമുള്ള നഗരങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. മൂടല്‍മഞ്ഞും പൊടിക്കാറ്റും വലിയ അപകടങ്ങള്‍ ഉണ്ടാക്കും. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച യുഎഇയില്‍ വലിയ മഴയാണ് രേഖപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടുമുമ്പ് ലഭിച്ച മഴക്ക് തുല്യമാണ് കഴിഞ്ഞ ആഴ്ച ലഭിച്ച മഴയെന്ന് അധികൃതര്‍ വ്ക്തിമാക്കി. കഴിഞ്ഞ ആഴ്ച പെട്ടെന്ന് മഴ എത്തിയത് കാരണം നഗരത്തില്‍ വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പിന്നീട് മുന്‍സിപാലിറ്റി വാഹനങ്ങള്‍ വന്നു വെള്ളം നീക്കം ചെയ്യുകയായിരുന്നു. ഫെബ്രുവരി 11 മുതല്‍ 15 വരെ യു.എ.ഇ 27 ക്ലൗഡ് സീഡിങ് ഓപറേഷനുകള്‍ നടത്തിയതും രാജ്യത്തെ മഴ വര്‍ധിക്കാന്‍ സഹായിച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ദൂരകാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡ്രൈവര്‍മാര്‍ ഒഴിവാക്കാന്‍ സാധിക്കുന്ന യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.