സിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന്‍ സിദ്ധീഖ് മുഖ്യഥിതി
ജിദ്ദ: കാല്‍പന്ത് കളിയില്‍ കഴിവ് തെളിയിച്ച ക്ലബ്ബുകളെ ഒരു കുടകീഴില്‍ അണിനിരത്തി സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (സിഫ്) ജിദ്ദയില്‍ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ചു വരുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കും. കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഈസ്ടീ ഡയറക്ടറുമായ ശ്രീ നവാസ് മീരാന്‍, പ്രമുഖ മലയാള സിനിമ താരം സിദ്ദീഖ് എന്നിവര്‍ മുഖ്യാഥിതികളായിരിക്കും.
ഈ മാസം ഏട്ടിന് വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയാണ് മൂന്ന് ഡിവിഷനുകളുടെയും ഫൈനല്‍ നടക്കുക. ജിദ്ദയിലെ കായിക പ്രേമികള്‍ കാത്തിരിക്കുന്ന ഫൈനല്‍ മല്‍ത്സരത്തിന്റെ എ ഡിവിഷനില്‍ പ്രിന്റെക്‌സ് റിയല്‍ കേരള എ സി പവര്‍ ഹൗസ് മഹ്ജര്‍ എഫ് സി യെ നേരിടും. ബി ഡിവിഷനില്‍ സൈക്ലോണ്‍ ഐ ടി സോക്കാര്‍ എ എഫ്‌സി അനലിസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടും. ഡി ഡിവിഷനില്‍ ബദര്‍ അല്‍ തമാം ടാലെന്റ്‌റ് ടീന്‍സ് അക്കാദമി സ്‌പോര്‍ട്ടിങ് യുണൈറ്റഡ് യുണൈറ്റഡ് അക്കാദമിയുമായി മാറ്റുരക്കും. ദേശീയ അന്തര്‍ദേശീയ താരങ്ങളുടെ നീണ്ട നിര തന്നെ ഗ്രാന്‍ഡ് ഫിനാലയ്ക്കായി ജിദ്ദയില്‍ എത്തിയിട്ടുണ്ട്. ഗ്രാന്‍ഡ് ഫിനാലെയെ കുറിച്ച് വിശദീകരിക്കാന്‍ സിഫ് പ്രതിനിതികള്‍ ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബേബി നീലാബ്ര, നിസാം മമ്പാട്, അയൂബ് മുസ്ലിയാരകത്ത്, യാസിര്‍ അറഫാത്ത്, അന്‍വര്‍ വല്ലാഞ്ചിറ, അബു കട്ടുപാറ, നാസര്‍ ശാന്തപുരം എന്നിവര്‍ പങ്കെടുത്തു