സൗദി: ഫ്രറ്റേണിറ്റി ഫോറം 'കൊവിഡ് ബോധവല്‍കരണവും നിര്‍ദേശങ്ങളും' കൈപ്പുസ്തക വിതരണോദ്ഘാടനം

കൊവിഡ് ലോക്ഡൗണിന് ശേഷം ഇളവുകള്‍ ലഭ്യമാണ് എന്നതിനാല്‍ കൊവിഡ്19 ന്റെ വിപത്തിനെ കുറിച്ച് ജനങ്ങള്‍ അശ്രദ്ധരാണെന്നും ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കുന്ന കൈപ്പുസ്തകം കൊവിഡിനെ കുറിച്ച് മനസ്സിലാക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും പര്യാപ്തമാണെന്നും ഡോക്ടര്‍ ഷാഫി അഭിപ്രായപ്പെട്ടു.

Update: 2020-07-26 18:17 GMT

ജുബൈല്‍: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി ഘടകം പുറത്തിറക്കിയ 'കോവിഡ് ബോധവല്‍കരണവും നിര്‍ദേശങ്ങളും' എന്ന കൈപ്പുസ്തകത്തിന്റെ സനയ്യ ഏരിയ തല വിതരണോദ്ഘാടനം ജുബൈലിലെ ആതുരസേവന രംഗത്തെ പ്രമുഖനും ബദര്‍ ഖലീജ് ഹോസ്പിറ്റലിലെ ഫിസിഷ്യനുമായ ഡോക്ടര്‍ ഷാഫി നിര്‍വഹിച്ചു.

കൊവിഡ് ലോക്ഡൗണിന് ശേഷം ഇളവുകള്‍ ലഭ്യമാണ് എന്നതിനാല്‍ കൊവിഡ്19 ന്റെ വിപത്തിനെ കുറിച്ച് ജനങ്ങള്‍ അശ്രദ്ധരാണെന്നും ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കുന്ന കൈപ്പുസ്തകം കൊവിഡിനെ കുറിച്ച് മനസ്സിലാക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും പര്യാപ്തമാണെന്നും ഡോക്ടര്‍ ഷാഫി അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി ഫോറം സനയ്യ ഏരിയ പ്രസിഡന്റ് ഫവാസ് മഞ്ചേരി, ഷഹനാസ് കൊല്ലം ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Similar News