പനോരമ 9ാമത് വാര്‍ഷികവും ഭവന ദാന സമര്‍പ്പണവും

ദുല്‍പ തുഷാരി എന്ന പ്രവാസി വിധവക്കും കുട്ടികള്‍ക്കുമാണ് ഭവന പദ്ധതിപ്രകാരം നിര്‍മിച്ച വീട് കൈമാറുന്നത്

Update: 2019-02-15 16:35 GMT

ദമ്മാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ ഒമ്പതാമത് വാര്‍ഷികവും ഭവന രഹിതര്‍ക്കുള്ള വീടിന്റെ സമര്‍പ്പണവും ദമ്മാമില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുല്‍പ തുഷാരി എന്ന പ്രവാസി വിധവക്കും കുട്ടികള്‍ക്കുമാണ് ഭവന പദ്ധതിപ്രകാരം നിര്‍മിച്ച വീട് കൈമാറുന്നത്. പരിപാടിയില്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു വിടവാങ്ങുന്ന പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഷാഫി മുഖ്യാഥിതിയാവും. സാമൂഹിക സേവന രംഗത്തും ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച തങ്കച്ചന്‍ ജോണ്‍ കീപ്പള്ളില്‍, സാമൂഹിക പ്രവര്‍ത്തകന്‍ എബ്രഹാം വലിയകാല, ഗോവയില്‍ നടന്ന നാഷനല്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത പനോരമ കുടുംബാംഗമായ ജോര്‍ജ് പുത്തന്‍മഠത്തില്‍, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡന്‍സിന്റെ ആഭിമുഖ്യത്തില്‍ മധ്യപ്രദേശിലെ പഞ്ചമാരിയില്‍ സമാപിച്ച അന്താരാഷ്ട അഡ്വഞ്ചര്‍ ക്യാംപില്‍ ഇന്ത്യന്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച അനന്യ ബിനു, പ്രവാസത്തിലും വിവാഹ ജീവിതത്തിലും കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയവര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. വിവിധ കലാ പരിപാടികളും ലഘുനാടകവും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ ചെറിയാന്‍ തോമസ്, അനില്‍ മാത്യുസ്, റോയി കുഴിക്കാല, ബിനു മരുതിക്കല്‍, പി ബി ബിനു, ബിനു മാമ്മന്‍ സംബന്ധിച്ചു.




Tags:    

Similar News