പാട്ടുകൂട്ടം മ്യൂസിക്കല്‍ ബാന്‍ഡ് യാത്രയപ്പ് നല്‍കി

ജിദ്ദ റാറാവിസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ ഗായിക, ഗായകന്‍മാര്‍ സംബന്ധിച്ചു.

Update: 2020-01-21 13:59 GMT

ജിദ്ദ: പാട്ടുകൂട്ടം മ്യൂസിക്കല്‍ ബാന്‍ഡ് ജിദ്ദ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മൊയ്തു മൂശാരിക്കണ്ടിക്ക് യാത്രയയപ്പ് നല്‍കി. ജിദ്ദ റാറാവിസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ ഗായിക, ഗായകന്‍മാര്‍ സംബന്ധിച്ചു.

ടി കെ അബ്ദുറഹ്മാന്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്‍സൂര്‍ മണ്ണാര്‍ക്കാട് സ്വാഗതം ആശംസിച്ചു. മജീദ് നഹ, നാസര്‍ വെളിയംകോട്, അബ്ദു മൈത്രി, ജാഫറലി പാലക്കോട്, ഹാഷിം ജയ്ഹിന്ദ് ചാനല്‍, ചങ്ങരോത്ത് പഞ്ചായത്ത് ജനപ്രധിനിധി ഹൈറുന്നിസ മൊയ്തു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പാട്ടുകൂട്ടം ചെയര്‍മാന്‍ മൊയ്തു മൂശാരിക്ക് മൊമെന്റോ നല്‍കി. ഇജ്‌ലു സൗണ്ട് സാരഥി ഇസ്മായില്‍ കുന്നുംപുറം ഉപഹാര സമര്‍പ്പണം നടത്തി. പ്രമുഖ ഗായകരായ മിര്‍സ ഷരീഫ്, ജമാല്‍ പാഷ, ഇസ്മായില്‍, ഷറഫു, ഷബീര്‍, മുംതാസ് അബ്ദുറഹ്മാന്‍, മന്‍സൂര്‍ മാഷ്, സയ്ബ അഷ്‌റഫ്, റഹീം കാക്കൂര്‍, കാസിം കുറ്റിയാടി എന്നിവര്‍ ഗാനമാലപിച്ചു. ഷബീര്‍ ഷാനി നന്ദി പറഞ്ഞു.

Tags:    

Similar News