ഗൂഗ്‌ളീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജിദ്ദയില്‍

Update: 2025-01-07 13:44 GMT

ജിദ്ദ: ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗ്‌ളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളുകളാണ് ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകുക. ഈ മാസം 10,17 തിയ്യതികളിലാണ് ജിദ്ദ ബവാദി ഡിസ്ട്രിക്ട്‌ലെ അല്‍ മാഹിര്‍ സ്‌പോര്‍ട്‌സ് അകാദമി ഗ്രൗണ്ടിലാണ് മല്‍ത്സരങ്ങള്‍ സംഘടിപ്പിക്കുക.

12,14,17 വയസ്സുകള്‍ മാനദണ്ഡമാക്കി മൂന്ന് വിഭാഗത്തിലായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലും വൈകീട്ട് 4:30 മുതലാണ് മല്‍ത്സരങ്ങള്‍ ആരംഭിക്കുക. സലാമ ഇന്‍ഷുറന്‍സ് കമ്പനി, ടി ഡബ്ലിയു സി ജിദ്ദ, സൂറത് മാര്‍ക്കറ്റ് എന്നിവര്‍ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പ്രകാശനം ചെയ്തു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ, ഇന്തോനേഷ്യന്‍ ഇന്റര്‍നാണല്‍ സ്‌കൂള്‍ ജിദ്ദ, ബംഗ്ലാദേശ് സ്‌കൂള്‍ ജിദ്ദ, പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, ഫൈസല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മക്ക, നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, അല്‍ ഹുകാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, അല്‍വുറൂദ് ഇന്റര്‍നാഷല്‍ സ്‌കൂള്‍സ ജിദ്ദ, അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ എന്നീ സ്‌കൂള്‍ ടീമുകളാണ് ഇന്റര്‍ നാഷണല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

ചെയര്‍മാന്‍ അബ്ദുല്‍ റഷീദ്, പ്രസിഡന്റ് സുബൈര്‍ ഒ പി, ജനറല്‍ സെക്രട്ടറി ഷാജി അബുബക്കര്‍, ട്രഷറര്‍ മുഹമ്മദ് ഷമീര്‍, കമ്മിറ്റി അംഗങ്ങളായ ഷിബു കാരാട്ട്, റിയാസ്, ഷംസു മിസ്ഫല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





Similar News