ഡബ്ലിന്‍: അയര്‍ലണ്ടില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചു. ഇനാല് ലോഗ് തടാകത്തിലാണ് ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നിവര്‍ മുങ്ങിമരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു.
മൂന്ന് പേര്‍ക്കാണ് അപകടമുണ്ടായത്. അതില്‍ ഒരാള്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു.
ഐറിഷ് കേരള അസോസിയേഷന്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടുപേരെ പെട്ടെന്ന് കണ്ടെത്തിയെങ്കിലും മൂന്നാമനുവേണ്ടി ദീര്‍ഘനേരം തിരയേണ്ടിവന്നു.