യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപിക കുവൈത്തിൽ നിര്യാതയായി.
ഹിന്ദി അധ്യാപികയായി പ്രവർത്തിച്ചു വരികയായിരുന്നു.
കുവൈത്ത്: കുവൈത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപിക വന്ദന സാൽവി (48) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. പൂനെ സ്വദേശിനിയാണ്. 1997 മുതൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഹിന്ദി അധ്യാപികയായി പ്രവർത്തിച്ചു വരികയായിരുന്നു.