പാലത്തായി കേസ്; പ്രതിഷേധവുമായി വിമണ്‍സ് ഫ്രറ്റേണിറ്റി വെബിനാര്‍

പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ഡോ. സിന്ധു ബിനു സംഗമം ഉദ്ഘാടനം ചെയ്തു. കേസില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കിക്കൊടുത്ത അധികാരികളുടെ നടപടി, പോലിസ്-ബിജെപി-മാര്‍ക്‌സിസ്റ്റ് ഒത്തുകളിയുടെ വ്യക്തമായ ഉദാഹരണമാണെന്ന് അവര്‍ പറഞ്ഞു.

Update: 2020-07-27 01:07 GMT

ജിദ്ദ: പാലത്തായി പീഡന കേസില്‍ അധികാരികള്‍ നടത്തുന്ന അട്ടിമറിശ്രമങ്ങള്‍ക്കെതിരെ വിമണ്‍സ് ഫ്രറ്റേണിറ്റി ഫോറം 'കുഞ്ഞനുജത്തിക്ക് നീതി നഷ്ടപ്പെടരുത്' എന്ന ശീര്‍ഷകത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വനിതാ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. പാലത്തായി കേസിലെ ഇരയായ പിഞ്ചു ബാലികക്ക് നീതി ലഭിക്കും വരെ നാം നിശ്ശബ്ദരായിക്കൂടെന്ന് വെബിനാറില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.

പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ഡോ. സിന്ധു ബിനു സംഗമം ഉദ്ഘാടനം ചെയ്തു. കേസില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കിക്കൊടുത്ത അധികാരികളുടെ നടപടി, പോലിസ്-ബിജെപി-മാര്‍ക്‌സിസ്റ്റ് ഒത്തുകളിയുടെ വ്യക്തമായ ഉദാഹരണമാണെന്ന് അവര്‍ പറഞ്ഞു.

ജിദ്ദ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക സാബിറ അഷ്‌റഫ് വിഷയമവതരിപ്പിച്ചു. ജിദ്ദ ഒഐസിസി മഹിളാ വേദി പ്രസിഡന്റ് ലൈല ടീച്ചര്‍, പ്രമുഖ കവയിത്രി സകീന ടീച്ചര്‍, അല്‍മവാരിദ് സ്‌കൂളിലെ മറിയം ടീച്ചര്‍, കെഎംസിസി അല്‍കോബാര്‍ വനിതാ വിഭാഗം പ്രസിഡന്റ് ഷബ്‌ന നജീബ്, ജുബൈല്‍ ഒഐസിസി കുടുംബ വേദി സെക്രട്ടറി ലിബി ജെയിംസ്, അബ് ഹ വിമണ്‍സ് ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് റുക്‌സാന റാഫി, ഫോറം അല്‍കോബാര്‍ പ്രസിഡന്റ് അസീല ഷറഫുദ്ദീന്‍, ദമ്മാം കമ്മിറ്റി മെമ്പര്‍ തസ്‌നീം സുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News